കരിപ്പൂർ: ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡുവായ 81,000 രൂപ മേയ് ആറിനകം അടക്കണം. പണം അടച്ചതിന്റെ പേമെന്റ് സ്ലിപ്, ഹജ്ജ് അപേക്ഷ ഫോറം, മെഡിക്കൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് എന്നിവ നാലാം തീയതി മുതൽ ആറാം തീയതിക്കകം ഹജ്ജ് കമ്മിറ്റി ഓഫിസിൽ എത്തിക്കണം.
കരിപ്പൂർ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജനൽ ഓഫിസിലും രേഖകൾ സമർപ്പിക്കാമെന്നും അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക്: 04832710717.
കരിപ്പൂർ: 45 വയസ്സിന് മുകളിലുള്ള മഹ്റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തിൽ ഹജ്ജ് നിർവഹിക്കുന്നതിന് നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിച്ചവർ അധികവും കേരളത്തിൽനിന്ന്. ഈ വിഭാഗത്തിൽ രാജ്യത്താകെ 1812 പേർക്കാണ് അവസരം ലഭിച്ചത്. ഇതിൽ 1694 പേരും കേരളത്തിൽനിന്നാണ്. കേരളത്തിന് പുറമെ അസം -14, ഡൽഹി -എട്ട്, ഗുജറാത്ത് -10, ജമ്മു-കശ്മീർ -ഒമ്പത്, ഒഡിഷ -നാല്, പുതുച്ചേരി -അഞ്ച്, തമിഴ്നാട് -12, തെലങ്കാന -നാല് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള അപേക്ഷകർ. ഈ വിഭാഗത്തിൽ അപേക്ഷിക്കുന്ന സ്ത്രീകൾക്ക് നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.