നെടുമ്പാശ്ശേരി: ഹജ്ജ് ക്യാമ്പ് ആഗസ്റ്റ് 12ന് വൈകീട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 13ന് രാവിലെ 6.45നാണ് ആദ്യവിമാനം പുറപ്പെടുക. മന്ത്രി കെ.ടി. ജലീൽ ഫ്ലാഗ് ഓഫ് ചെയ്യും. നിത്യേന മൂന്ന് വിമാനമാണ് പുറപ്പെടുക. 300 തീർഥാടകർ വീതമാണ് ഒാരോ വിമാനത്തിലും യാത്ര തിരിക്കുക.
ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവിയുടെ നേതൃത്വത്തിൽ ഹജ്ജ് ഒരുക്കം പരിശോധിച്ചു. ഹജ്ജ് ക്യാമ്പിെൻറ ഒരുക്കം അടുത്തമാസം 10ഓടെ സമ്പൂർണമാകുമെന്ന് അദ്ദേഹം പറഞ്ഞു.
സുരക്ഷാ പരിശോധനയെത്തുടർന്ന് ചില കെട്ടിടങ്ങളിൽ ഹാജിമാരെ താമസിപ്പിക്കേണ്ടതില്ലെന്ന് സൗദി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഗ്രീൻ കാറ്റഗറിയിൽ അപേക്ഷിച്ചിരുന്ന ചിലരെ അസീസിയയിലേക്ക് മാറ്റും.
ഇന്ത്യയിൽനിന്ന് അപേക്ഷിച്ച തീർഥാടകരിൽ നറുെക്കടുത്താണ് ഇത്തരത്തിൽ 19,000ത്തോളം പേരെ മാറ്റിയത്. സാധാരണ ഹജ്ജ് വേളയിൽ സ്ത്രീകൾ കൂട്ടംതെറ്റി പോകുന്നത് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. ഇത് ഒഴിവാക്കാൻ ഇക്കുറി സ്ത്രീകളുടെ മഫ്തയുടെ പിൻഭാഗത്ത് പ്രത്യേക സ്റ്റിക്കർ പതിക്കും. കവർ നമ്പറും വളൻറിയറുടെ മൊബൈൽ നമ്പറുമുണ്ടാകും. ഇതുവഴി സൗദിയിലെ വളൻറിയർമാർക്കും സുരക്ഷ ഉദ്യോഗസ്ഥർക്കും ഇവരെ എളുപ്പം ഇന്ത്യൻ ക്യാമ്പിലേക്ക് എത്തിക്കാൻ കഴിയും.
ഹാജിമാർക്ക് സിംകാർഡ് സൗജന്യം ഹാജിമാർക്ക് ജിദ്ദയിൽ ഉപയോഗിക്കാൻ സിംകാർഡ് സൗജന്യമായി ലഭ്യമാക്കും. ഇതിനകം 12,000 സിംകാർഡ് എത്തിച്ചേർന്നിട്ടുണ്ട്. പാസ്പോർട്ടും മറ്റു രേഖകളും കൈമാറുന്നതിെനാപ്പമാകും സിംകാർഡും നൽകുക. ജിദ്ദയിലെത്തി നടപടിക്രമങ്ങൾ പൂർത്തിയായശേഷമേ സിം പ്രവർത്തിച്ചുതുടങ്ങൂ. എന്നാൽ, മൊബൈൽ നമ്പർ നേരത്തേതന്നെ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.