കൈവെട്ട് കേസ് രണ്ടാംഘട്ട വിചാരണ തുടങ്ങി; പ്രഫ. ജോസഫി​െൻറ മകനെ വിസ്​തരിച്ചു

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രഫ.ടി.ജെ. ജോസഫി​െൻറ കൈ വെട്ടിയ കേസിൽ രണ്ടാം ഘട്ട വിചാരണ ആരംഭിച്ചു. ജോസഫി​െൻറ മകൻ മിഥു​െൻറ സാക്ഷി വിസ്താരത്തോടെയാണ് എറണാകുളം പ്രത്യേക എൻ.ഐ.എ കോടതിയിൽ വിചാരണക്ക് തുടക്കമായത്. സാക്ഷിപ്പട്ടികയിൽ നാലാം സാക്ഷിയായ മിഥുനെ രണ്ടാംഘട്ടത്തിൽ ഒന്നാം സാക്ഷിയായാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്.

ആദ്യഘട്ട വിചാരണക്കുശേഷം മരണപ്പെട്ട ജോസഫി​െൻറ ഭാര്യ സലോമിയുടെ ആദ്യ മൊഴികൾ രണ്ടാംഘട്ട വിചാരണയിലും അതേപടി പരിഗണിക്കാനുള്ള ഹരജിയും പ്രോസിക്യൂട്ടർ പി.ജി. മനു കോടതിയിൽ സമർപ്പിച്ചു. മിഥു​െൻറ വിസ്താരം തിങ്കളാഴ്​ച തന്നെ പൂർത്തിയായി. എൻ.ഐ.എ കോടതി ജഡ്ജി അനിൽ എസ്. ഭാസ്കറാണ് 11 പ്രതികളെ വിചാരണ ചെയ്യുന്നത്. ഒളിവിൽ കഴിയുന്ന ഒന്നാം പ്രതി സവാദ് ഒഴികെയുള്ള പ്രതികൾ കോടതിയിൽ ഹാജരായി.

എം.കെ. നാസർ, ഷെഫീഖ്, നജീബ്, സജിൽ, ‌അസീസ് ഓടക്കാലി, മുഹമ്മദ് റാഫി, ടി.പി. സുബൈർ, എം.കെ. നൗഷാദ്, മൻസൂർ, പി.പി. മുഹമ്മദ് കുഞ്ഞ്, പി.എം. അയ്യൂബ് എന്നിവരാണ് വിചാരണ നേരിടുന്നത്.

2010 ജൂലൈ നാലിനാണ് പ്രതികൾ അധ്യാപക​െൻറ കൈവെട്ടിയത്. 31 പ്രതികളുള്ള കേസിൽ 13 പേരെ കോടതി നേര​േത്ത ശിക്ഷിച്ചിരുന്നു. ആദ്യഘട്ട വിചാരണക്കുശേഷം അറസ്​റ്റിലായ പ്രതികളാണ് വിചാരണ നേരിടുന്നത്. വിചാരണ ആഗസ്​റ്റ്​ അഞ്ചിന് തുടരും.

Tags:    
News Summary - hand chopped case second phase hearing started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.