കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകൻ ടി.ജെ. ജോസഫിെൻറ കൈവെട്ടിയ കേസിലെ രണ്ടാം ഘട്ട വിചാരണ ജൂലൈ 12ന് തുടങ്ങും. ടി.ജെ. ജോസഫിെൻറ മകെൻറ സാക്ഷി വിസ്താരമാകും അന്നേ ദിവസം നടക്കുക. വിചാരണ നേരിടാനുള്ള 11 പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്ന നടപടി എൻ.ഐ.എ കോടതി ജഡ്‌ജി അനിൽ എസ്. ഭാസ്‌കർ നേരേത്ത പൂർത്തിയാക്കിയിരുന്നു.
ആദ്യഘട്ട വിചാരണക്കുശേഷം അറസ്‌റ്റിലായ എം.കെ. നാസർ, ഷെഫീഖ്, നജീബ്, സജിൽ, അസീസ് ഓടക്കാലി, മുഹമ്മദ് റാഫി, ടി.പി. സുബൈർ, എം.കെ. നൗഷാദ്, മൻസൂർ, പി.പി. മുഹമ്മദ് കുഞ്ഞ്, പി.എം. അയ്യൂബ് എന്നിവരാണ് രണ്ടാം ഘട്ട വിചാരണ നേരിടുന്ന പ്രതികൾ. 2010 ജൂലൈ നാലിനാണ് അധ്യാപകൻ ആക്രമിക്കപ്പെട്ടത്. 31 പ്രതികളുള്ള കേസിൽ 13 പേരെ കോടതി നേരേത്ത ശിക്ഷിച്ചിരുന്നു. 2015ന് ശേഷം അറസ്‌റ്റിലായ 11 പ്രതികളെയാണ് ഇപ്പോൾ വിചാരണ ചെയ്യുന്നത്. ഒളിവിൽ കഴിയുന്ന ഒന്നാം പ്രതി സവാദിനുവേണ്ടി കോടതി വീണ്ടും ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി എൻ.ഐ.എ സ്പെഷൽ പ്രോസിക്യൂട്ടർ പി.ജി. മനു ഹാജരാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.