കൊല്ലം: ഹാരിസൺസ് ഭൂമി കേസിൽ ഹൈകോടതി വിധി നഷ്ടംവരുത്തിയത് തോട്ടംമേഖലയിലെ തൊഴിലാളികൾക്ക്. തോട്ടം മേഖലയിൽ അഞ്ചുലക്ഷം ഏക്കർ ഭൂമി വ്യാജ ആധാരങ്ങൾ ചമച്ച് കുത്തക കമ്പനികൾ ൈകവശംെവച്ചിരിക്കുന്നു എന്നാണ് രാജമാണിക്യം റിപ്പോർട്ടിൽ പറയുന്നത്. ഇത് നിയമനിർമാണം വഴി ഏറ്റെടുത്ത് തൊഴിലാളികൾക്ക് നൽകണമെന്നതായിരുന്നു പ്രധാന ശിപാർശ. എന്നിട്ടും തൊഴിലാളി യൂനിയനുകൾ ആവശ്യപ്പെട്ടത് രാജമാണിക്യം റിപ്പോർട്ട് തള്ളണമെന്നാണ്.
യൂനിയനുകൾ തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടാണെടുത്തതെന്ന് ഭൂ അവകാശ സംരക്ഷണസമിതി ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടിലെ ശിപാർശകൾ നടപ്പായാൽ തോട്ടം മേഖലയിലെ തൊഴിലാളികളുടെ നരകജീവിതത്തിന് പരിഹാരമാകുമായിരുെന്നന്ന് ഭൂ അവകാശ സംരക്ഷണസമിതി ഭാരവാഹികളായ എം. ഗീതാനന്ദൻ, ശ്രീരാമൻ കൊയ്യോൻ എന്നിവർ ചൂണ്ടിക്കാട്ടുന്നു.
ഹാരിസൺസ് ഭൂമി ഏറ്റെടുക്കുന്നതിന് സ്വീകരിച്ച അതേ നടപടികൾക്ക് മുഴുവൻ തോട്ടം ഉടമകൾക്കും എതിരെ തുടങ്ങുന്നതിെൻറ മുന്നോടിയായി രേഖകൾ ഹാജരാക്കണമെന്ന് കാട്ടി GLR(LR)154/2015/TATA എന്ന നമ്പറായി ടാറ്റക്ക് നോട്ടീസ് നൽകിയിരുന്നു. ഉന്നത ഇടപെടലുകളാണ് അതിൽ തുടർനടപടി തടഞ്ഞതെന്ന് ആക്ഷേപമുയർന്നിരുന്നു. 1977ലാണ് ടാറ്റക്ക് ഇംഗ്ലീഷ് കമ്പനികൾ കൈവശഭൂമി വിറ്റത്. അത് വ്യാജ ആധാരമാണെന്ന് ആരോപണമുയർന്നതോടെ ക്രൈംബ്രാഞ്ച് ടാറ്റക്കെതിരെ കേെസടുത്തെങ്കിലും അതിലും തുടർനടപടി തടഞ്ഞ നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.