പത്തനംതിട്ട: ൈകവശ ഭൂമി മുഴുവൻ പുതിയ കമ്പനിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഹാരിസൺസ് മലയാളം കമ്പനിയുടെ നീക്കത്തിന് തിരിച്ചടി. ഭൂമി ൈകമാറ്റത്തിന് അംഗീകാരംതേടി കമ്പനി എന്‍.സി.എല്‍.ടി (നാഷനല്‍ കമ്പനി ലോ ട്രിബ്യൂണല്‍) കൊച്ചി ബഞ്ചിൽ നൽകിയ അപേക്ഷ തള്ളി.സംസ്ഥാനത്ത് കമ്പനിയുടെ ൈകവശമുള്ള ഒരു ലക്ഷത്തോളം ഏക്കർ ഭൂമി പുതുതായി രൂപവത്കരിച്ച മലയാളം പ്ലാേൻറഷൻസ് എന്ന കമ്പനിയിലേക്ക് മാറ്റാനാണ് നീക്കം നടത്തിയത്. ഒപ്പം മറ്റ് സ്വത്തുവകകളും സംസ്ഥാനത്തിന് പുറത്തുള്ള ഭൂമികളും എന്ചാൻറിങ് പ്ലാേൻറഷന്‍സ് ലിമിറ്റഡ്, ഹാര്‍മണി പ്ലാേൻറഷന്‍സ് ലിമിറ്റഡ് എന്നീ കമ്പനികളിലേക്കും മാറ്റിയതായി രേഖ തയാറാക്കിയിരുന്നു.
അതിന് അഗീകാരം തേടി എന്‍.സി.എല്‍.ടി കൊച്ചി െബഞ്ചിൽ സമർപ്പിച്ച അപേക്ഷയാണ് തള്ളിയത്. സാങ്കേതിക കാരണങ്ങളാലാണ് അപേക്ഷ തള്ളിയതെന്നും പുതിയ അപേക്ഷ നൽകുന്നത് വിലക്കിയിട്ടിെല്ലന്നും ഹാരിസൺസ് അധികൃതർ പറയുന്നു. രേഖകളിൽ ഇക്കാര്യം ഉൾെപ്പടുത്തണമെന്ന് കാണിച്ച് ഹാരിസൺസ് കമ്പനി മുംബൈ സ്റ്റോക് എക്സ്ചേഞ്ചിെൻറയും നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിെൻറയും സെക്രട്ടറിമാർക്ക് കത്തു നൽകി. 2012മുതലാണ് ഹാരിസൺസ് തങ്ങളുടെ സ്വത്തുവകകൾ മറ്റ് കമ്പനികളിലേക്ക് മാറ്റുന്നതിന് ശ്രമം തുടങ്ങിയത്. ഇത് നിയമ കുരുക്കുകളിൽപെട്ട് കിടക്കുകയായിരുന്നു.
2012ൽ കേരള ൈഹകോടതിയിൽ ഫയൽചെയ്ത അപേക്ഷ എന്‍.സി.എല്‍.ടി ചെന്നൈ ബഞ്ചിലേക്ക് മാറ്റിയിരുന്നു. ചെന്നൈ ബഞ്ച് അത് കൊച്ചി ബഞ്ചിലേക്ക് ൈകമാറി. ഇക്കാര്യങ്ങൾ സ്റ്റോക് എക്സ്ചേഞ്ച് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ഹാരിസൺസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹാരിസൺസ് കമ്പനി അനധികൃതമായി സംസ്ഥാനത്ത് ഭൂമി കൈവശം െവച്ചിരിക്കുന്നു എന്നു കാട്ടിയാണ് സംസ്ഥാന സർക്കാർ കേസ് നടത്തുന്നത്. ഭൂമി മറ്റു കമ്പനികളിലേക്ക് ൈകമാറിക്കഴിഞ്ഞാൽ ഹാരിസൺസിന് എതിരായ കേസുകൾക്ക് പ്രസക്തിയില്ലാതാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.