തിരുവനന്തപുരം: ഹാരിസൺസ് വിറ്റ ഭൂമിക്ക് കരം അടക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് റവന്യൂവകുപ്പ് നീക്കം. തെന്മല വില്ലേജിൽ റിയ റിസോർട്ടിെൻറയും ആര്യങ്കാവ് വില്ലേജിൽ പ്രിയ എസ്റ്റേറ്റിെൻറയുമാണ് കരം സ്വീകരിച്ചത്.
ഉടമസ്ഥത തർക്കം നിലനിൽക്കുന്ന ഭൂമിക്ക് സർക്കാർ അനുമതിയില്ലാതെ കരം സ്വീകരിച്ചതിെൻറ നിയമവശമാണ് അന്വേഷിക്കുന്നത്. നടപടിയെടുക്കണമെങ്കിൽ വില്ലേജ് ഓഫിസിൽ കരം അടച്ചത് റദ്ദാക്കണം. അങ്ങനെ ചെയ്താൽ കോടതി അലക്ഷ്യമാകുമോയെന്ന എന്ന ആശങ്കയും ഉണ്ട്. അതിനാൽ, അഡീഷനൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത് തമ്പാെൻറ നിയമോപദേശം ലഭിച്ചശേഷമായിരിക്കും നടപടി.
ഉപാധികളോടെ കരം സ്വീകരിക്കാനുള്ള ഉത്തരവിെൻറ കരട് മന്ത്രിസഭായോഗത്തിൽ വെച്ചതാണ്. സർക്കാർ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സിവിൽ കോടതിയെ സമീപിക്കാനായിരുന്നു പ്രധാന നിർദേശം. മന്ത്രിയുടെ നിലപാട് നിയമസെക്രട്ടറി അംഗീകരിച്ച് നിയമോപദേശവും നൽകിയിരുന്നു.
അതിനിടെ, കരം സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തെന്മല വില്ലേജ് ഓഫിസർക്ക് കലക്ടർ ജനുവരി ഒന്നിന് കത്ത് നൽകി. അതിൽ അഡ്വക്കറ്റ് ജനറലിെൻറ ഓഫിസിൽനിന്ന് 2018 നവംബർ ഒന്നിന് നിയമോപദേശം ലഭിെച്ചന്നാണ് കലക്ടർ സൂചിപ്പിച്ചത്. കേസിൽ അപ്പീലിന് സാധ്യതയില്ലെന്ന് ഗവ. പ്ലീഡർ എസ്.ബി. പ്രേമചന്ദ്രപ്രഭു ഒക്ടോബർ എട്ടിന് റവന്യൂവകുപ്പിൽ നൽകിയ നിയമോപദേശമാണിത്. റിയാ റിസോർട്ട് വ്യാജ പ്രമാണമുണ്ടാക്കിയാണ് ഭൂമി കൈയടക്കിയതെന്നും വിജിലൻസ് കേസുണ്ടെന്നും ഹൈകോടതിയിൽ ഗവ. പ്ലീഡർ മറച്ചുവെച്ചതിനാലാണ് കരം അടക്കാൻ അനുകൂല ഉത്തരവ് ലഭിച്ചതെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഡിസംബർ 18 ന് നിയമസെക്രട്ടറി, സുപ്രീംകോടതി വിധി ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് കരം അടക്കുന്നത് ഉടമസ്ഥതയെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയത്. എന്നാൽ, അഡ്വക്കറ്റ് ജനറലിെൻറയും നിയമസെക്രട്ടറിയുടെയും നിർേദശം റവന്യൂ വകുപ്പ് പൂർണമായും അംഗീകരിച്ചിരുന്നില്ല. ഹൈകോടതി ഡിവിഷൻ െബഞ്ച് വിധിയനുസരിച്ച് ഭൂമിയുടെ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സിവിൽ കോടതിയെ സമീപക്കണമെന്നാണ് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.