പത്തനംതിട്ട: ഹാരിസൺസിെൻറ കൈവശഭൂമിക്ക് കരം സ്വീകരിക്കാൻ തീരുമാനിച്ചതോടെ സംസ്ഥാനത്തിെൻറ പകുതിയോളം വരുന്ന തോട്ടം മേഖലയാകെ കുത്തകകൾക്ക് തീറെഴുതാൻ വഴിതുറക്കുന്നു. ഹാരിസൺസ് കൈവശംെവച്ചിരിക്കുന്നതും കൈമാറ്റം ചെയ്തതുമായ ഭൂമിയുടെയും സമാന കമ്പനികളുടെ ഭൂമിയുടെയും കരം സ്വീകരിക്കാനാണ് മന്ത്രിസഭ യോഗം അനുമതി നൽകിയത്. ഹാരിസൺസിെൻറ ൈകവശമുള്ളത് ഒരു ലക്ഷത്തോളം ഏക്കർ ഭൂമിയാണ്.
മുറിച്ചുവിറ്റത് ആയിരക്കണക്കിന് ഏക്കറും. ഹാരിസൺസിേൻറതിനു സമാനമായി സംസ്ഥാനത്ത് മറ്റ് കമ്പനികൾ കൈവശംെവച്ചിരിക്കുന്നത് ആറു ലക്ഷം ഏക്കറോളം ഭൂമിയാണെന്ന് റവന്യൂ സ്പെഷൽ ഓഫിസർ എം.ജി. രാജമാണിക്യം കണ്ടെത്തിയിരുന്നു. നിയമസാധുതയുള്ള ഒരു രേഖയുമില്ലാതെയാണ് ഇത്രത്തോളം ഭൂമി ൈകവശംെവച്ചിരിക്കുന്നതെന്ന് കണ്ടെത്തിയ രാജമാണിക്യമാണ് കമ്പനികൾ കരം അടക്കുന്നത് തടഞ്ഞത്.
ഈ കമ്പനികളെല്ലാം വിദേശകമ്പനികളുടെ പേരിലാണ് കരം അടച്ചുവന്നത്. വിദേശികൾക്ക് ഇവിെട ഭൂമി കൈവശംെവക്കാനും കൈമാറ്റം ചെയ്യാനും ഭരണഘടനാപരമായി അവകാശമില്ലാത്തതിനാലാണ് അവരുടെ പേരിലുള്ള ഭൂമി ൈകവശംെവക്കുന്നത് നിയമപരമല്ലെന്ന റിപ്പോർട്ട് രാജമാണിക്യം നൽകിയത്. തോട്ടം മേഖലയിലെ ഭൂമിക്ക് കരം സ്വീകരിക്കുന്നതോടെ ഭൂമി വീണ്ടെടുക്കുന്നതിന് അദ്ദേഹം ൈകക്കൊണ്ട നടപടിയെല്ലാം അസാധുവാകും. റവന്യൂ മന്ത്രിയുടെ എതിർപ്പ് മറികടന്ന് മുഖ്യമന്ത്രി മുൻകൈയെടുത്താണ് കരമടക്കലിന് അനുമതി നൽകുന്നത്. ഇതിെൻറ പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്.
പഴയ ബ്രിട്ടീഷ് കമ്പനികളുടെ പേരിൽ ഭൂമി കൈവശം വെച്ചിരിക്കുന്ന 200ഒാളം കമ്പനികൾക്കാണ് ൈകവശഭൂമി കരമടച്ച് സ്വന്തമാക്കാൻ കഴിയുന്നത്. ഇൗ കമ്പനികളുടെയെല്ലാം ഭൂമികൾ വില്ലേജ് രേഖകളിൽ ബ്രിട്ടീഷ് കമ്പനികളുടെ തണ്ടപ്പേരിലാണുള്ളത്.
സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാർ നാടുവിട്ടതോടെ ഇവിടുത്തെ ചില ഗ്രൂപ്പുകൾ കമ്പനികളും മറ്റുമുണ്ടാക്കി ഇൗ ഭൂമികൾ തങ്ങളുടേെതന്ന് അവകാശപ്പെട്ടു വരുകയാണ്. ഇതിനായി ഇവർ കാട്ടുന്ന ആധാരങ്ങളെല്ലാം വ്യാജമാണെന്ന് വിജിലൻസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ആധാരങ്ങൾ എഴുതിയിരിക്കുന്നത് വ്യാജമുദ്രപ്പത്രങ്ങളിലാണ്, ഭൂമികളുടെ സർവേ നമ്പറുകൾ വ്യാജമാണ്, കൈവശഭൂമികൾ മുക്കാലും വനഭൂമിയാണ്, ചിലർക്ക് ആധാരങ്ങൾ പോലുമില്ല എന്നെല്ലാമാണ് കണ്ടെത്തലുകൾ. ഇത്തരം ഭൂമിയുടെ കരം സ്വീകരിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ഹൈകോടതിയിലുള്ള കേസുകളിൽ സർക്കാർ തോറ്റുകൊടുക്കുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു. ആധാരമില്ലാതെ തന്നെ കരമടക്കാൻ കമ്പനികൾ കോടതിയിൽനിന്ന് ഉത്തരവുകൾ നേടിയതോടെ സർക്കാർ ഒത്തുകളിയും വ്യക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.