തിരുവനന്തപുരം: നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റിയുടെ നോട്ടീസിന് എന്‍ഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റ് മറുപടി നല്‍കും. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിച്ചുവരുത്തുന്നതിന് നിയമപരമായ അധികാരമുണ്ടെന്ന് ഇ.ഡി വ്യക്തമാക്കി.
''പ്രതികള്‍ വൻ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന് തെളിവുകളുണ്ട്. ഇ.ഡിയുടെ നടപടികള്‍ ലൈഫ് പദ്ധതിയെ തടസ്സപ്പെടുത്തുന്നുവെന്ന വാദം ദുര്‍വ്യാഖ്യനമാണ്''. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നിര്‍ണ്ണായക വിവരങ്ങള്‍ സ്വപ്നക്ക് കൈമാറിയെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പറഞ്ഞു.
ലൈഫ് പദ്ധതിയിലെ ഫയലുകള്‍ വിളിച്ചു വരുത്തിയത് നിയമവിരുദ്ധമാണെന്ന ജെയിംസ് മാത്യു എം.എല്‍.എയുടെ പരാതിയിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിയമസഭ സമിതി നോട്ടീസ് നൽകിയിരുന്നു. നിയമസഭ സെക്രട്ടറിയാണ് നോട്ടീസ് നല്‍കിയത്.
ഒഴ്ചക്കകം നോട്ടീസിന് മറുപടി നല്‍കണം. നോട്ടീസിനു പിന്നില്‍ അന്വേഷണം തടസ്സപ്പെടുത്തണമെന്ന ലക്ഷ്യമില്ലെന്നും നിയമസഭയുടെ അംഗീകാരം നേടിയ പദ്ധതിയുടെ ഫയലുകള്‍ ആവശ്യപ്പെടുന്നത് സഭയുടെ അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും സെക്രട്ടറി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.