കൊച്ചി: ഹൃദയ ശസ്ത്രക്രിയക്ക് മംഗാലപുരത്തുനിന്ന് കൊച്ചിയിലെത്തിച്ച നവജാത ശിശുവിനെ വര്‍ഗീയമായി അപമാനിച്ച ് ഫേസ്ബുക്ക് പോസ്റ്റിട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം പൈങ്ങോട്ടൂര്‍ കോനാമ് പറത്ത് വീട്ടില്‍ ബിനില്‍ സോമസുന്ദരത്തിനെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് നെടുങ്കണ്ടത്തുനിന്ന് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കേസെടുത്തതിനെത്തുടർന്ന് ഇയാള്‍ ഒളിവിലായിരുന്നു. ബിനിലിനെതിരെ 153 എ, 505, 295 തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. പ്രതിക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചു.
ചൊവ്വാഴ്ച വൈകീട്ടാണ് നാടൊന്നാകെ വഴിയൊരുക്കി ആംബുലന്‍സിൽ കൊച്ചിയിലെത്തിച്ച ദിവസങ്ങൾമാത്രം പ്രായമുള്ള ആൺകുഞ്ഞിെനക്കുറിച്ച് ബിനില്‍ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ആംബുലന്‍സിലുള്ളത് ന്യൂനപക്ഷ ജിഹാദിയുടെ വിത്തെന്നായിരുന്നു പരാമര്‍ശം. വ്യാപക പ്രതിഷേധമുയര്‍ന്നതോടെ കുറിപ്പ് പിന്‍വലിക്കുകയും അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന വിശദീകരണക്കുറിപ്പിടുകയും ചെയ്തു. എന്നാൽ, ട്വിറ്ററിലും സമാന പോസ്റ്റിട്ടത് നുണപ്രചാരണം പൊളിച്ചു. ബിനിലിെൻറ വിഷംചീറ്റുന്ന പോസ്റ്റിനെതിരെ ഡി.ജി.പിക്ക് പലരും പരാതി നല്‍കിയിരുന്നു. ഹിന്ദു രാഷ്ട്രസേവകനെന്നാണ് ഇയാള്‍ ഫേസ്ബുക്കില്‍ സ്വയം പരിചയപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.