ഒാൺലൈൻ ചൂതാട്ടം: ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈക്കോടതിയുടെ നോട്ടീസ്​

കൊച്ചി: ഓൺലൈൻ ചൂതാട്ടത്തിനെതിരായ ഹരജിയിൽ ചൂതാട്ട ആപ്പുകളുടെ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈകോടതി നോട്ടീസ്. ക്രിക്കറ്റ്​ താരം വിരാട് കോഹ്​ലി, സിനിമാ താരങ്ങളായ തമന്ന, അജു വർ​ഗീസ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. ഒാൺ​ൈലൻ റമ്മി കളി തടയണമെന്നും ചൂതാട്ട ആപ്ലിക്കേഷന്‍റെ പ്രവർത്തനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി പോളി വടക്കൻ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് കോടതിയുടെ നടപടി.

കേരള ഗെയിമിങ് ആക്ടിന് കീഴിൽ വരുന്നതല്ല ഒാൺലൈൻ ചൂതാട്ടം. നിരവധി പേർ ചൂതാട്ടത്തിന്‍റെ പിടിയിലാണ്. നിയമപരമായ ഇത്തരം ഗെയിമുകൾ നിരോധിക്കാൻ മറ്റ് സംസ്ഥാനങ്ങൾ ഇടപെട്ടിട്ടുണ്ടെന്നും ആന്ധ്രാപ്രദേശ് ഒാർഡിനൻസ് പാസാക്കിയിട്ടുണ്ടെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.

വിഷയം ഗൗരവതരമാണെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സംസ്ഥാന സർ‌ക്കാറിനോട് 10 ദിവസത്തിനുള്ള നിലപാട് അറിയിക്കാനും ഹൈകോടതി നിർദേശിച്ചിട്ടുണ്ട്​. 

'ഇ കളി തീക്കളി... മരണക്കളി' - ഓൺലൈൻ ചൂതാട്ടത്തെ കുറിച്ചുള്ള പരമ്പര

Also Read:ഓൺലൈനിൽ ക​ളി​ച്ച്​ ക​ളി​ച്ച്​ ജീ​വി​ത​ത്തി​‍െൻറ ശീ​ട്ടു​കീ​റു​ന്ന​വ​ർ

Also Read:റ​മ്മി ക​ളി​ക്കാ​ത്ത​വ​ർ ഭാ​ഗ്യ​വാ​ന്മാ​ർ

Also Read:ഇതൊരു വല്ലാത്ത കളിയാണ് ​േട്ടാ

Also Read:ടേ​ക് ഇ​റ്റ് ഈ​സി പോ​ളി​സി
Also Read:ചൂതാട്ട ഗെയിമുകൾ: മാതൃകയാക്കാമോ അയൽസംസ്​ഥാനങ്ങളെ?
Also Read:പരിഹാരം ഓൺലൈൻ സാക്ഷരത
Also Read:ചൂതാട്ട ഗെയിമുകൾക്ക്​ മൂക്കുകയറിടാൻ സംസ്​ഥാന സർക്കാർ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.