തിരുവനന്തപുരം: കേന്ദ്രസർക്കാറിനെതിരെ ഡൽഹിയിൽ കേരളം നടത്തുന്ന സമരത്തെ പിന്തുണക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സമരത്തിൽ ഡി.എം.കെയും പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് സ്റ്റാലിന്റെ പരാമർശം.
സംസ്ഥാന സർക്കാറുകളുടെ സ്വയംഭരണത്തിൽ ഇടപെടുന്ന കേന്ദ്ര നടപടിക്കെതിരെ കേരളം നൽകിയ ഹരജിക്ക് സുപ്രീംകോടതിയിൽ പിന്തുണ നൽകുമെന്നും സ്റ്റാലിൻ അറിയിച്ചു. ദക്ഷിണേന്ത്യയിൽ താനും സഖാവ് പിണറായി വിജയനും കിഴക്ക് മമതയും കൂടാതെ ഭരണഘടനയിൽ വിശ്വാസമുള്ള നേതാക്കളെല്ലാം സംസ്ഥാനങ്ങളുടെ സ്വയംഭരണം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടാത്തിലാണ് ഉള്ളതെന്ന് സ്റ്റാലിൻ പറഞ്ഞു.
പരസ്പര സഹകരണത്തിലൂടെയുള്ള ഫെഡറലിസം സ്ഥാപിച്ച് സംസ്ഥാനങ്ങളുടെ സ്വയംഭരണം ഉറപ്പാക്കുന്നത് വരെ സമരത്തിൽ നിന്നും പിന്മാറില്ല. സംസ്ഥാന സ്വയംഭരണം എന്ന മുദ്രവാക്യത്തിന്റെ തീജ്വാലകളെ അണക്കാൻ ബി.ജെ.പിക്ക് ഒരിക്കലും കഴിയില്ലെന്നും സ്റ്റാലിൻ പിണറായിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.