കോട്ടയം: കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടനയിൽ അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. പ്രവർത്തക സമിതിയംഗത്വം നൽകാതെ സ്ഥിരം ക്ഷണിതാവാക്കിയതിലാണ് ചെന്നിത്തലക്ക് അതൃപ്തി.
തനിക്ക് ലഭിച്ചത് 19 വർഷം മുമ്പുള്ള സ്ഥാനമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ചർച്ച നടത്താതെയാണ് പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചത്. പുനഃസംഘടന സംബന്ധിച്ച നിലപാട് പാർട്ടിയെ അറിയിക്കും. പരസ്യ പ്രതികരണത്തിനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
39 അംഗ പ്രവർത്തക സമിതിയാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം പുനഃസംഘടിപ്പിച്ചത്. കേരളത്തിൽ നിന്ന് ശശി തരൂർ എം.പിയെ സമിതിയിൽ ഉൾപ്പെടുത്തി. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ സമിതിയിലെ സ്ഥിരം ക്ഷണിതാവായി നിയമിച്ചു.
നിലവിലെ പ്രവർത്തക സമിതിയംഗമായ മുതിർന്ന നേതാവ് എ.കെ ആന്‍റണി പദവിയിൽ തുടരും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും സമിതിയിൽ അംഗമാണ്. കൊടിക്കുന്നിൽ സുരേഷ് സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.