മാധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്തത് പ്രതിഷേധിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷം ചിത്രീകരിച്ച മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തതിലും ഭീഷണിപ്പെടുത്തിയതിലും തിരുവനന്തപുരം പ്രസ്ക്ലബ് പ്രതിഷേധിച്ചു. മന്ത്രിയുടെ വാർത്താ സമ്മേളനം റിപോർട്ട് ചെയ്യാനെത്തിയ മീഡിയവൺ റിപ്പോർട്ടർ മുഹമ്മദ് ആഷിക് , കാമറാമാൻ സിജോ സുധാകരൻ, ഡ്രൈവർ സജിൻലാൽ എന്നിവരെയാണ് സെക്രട്ടറിയേറ്റ് ജീവനക്കാർ അടക്കുള്ളവർ കൈയേറ്റം ചെയ്തത്.

ജീവനക്കാരുടെ തർക്കം ചിത്രീകരിച്ചാൽ ക്യാമറ തല്ലിപ്പൊട്ടിക്കുമെന്നും കൈവെക്കുമെന്നും ഭീഷണിപ്പെടുത്തി. വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമ പ്രവർത്തകരുട അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് സെക്രട്ടറിയേറ്റിൽ അരങ്ങേറിയത്. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും തിരുവനന്തപുരം പ്രസ്ക്ലബ് പ്രസിഡൻ്റ് പി.ആർ. പ്രവീണും സെക്രട്ടറി എം. രാധാകൃഷ്ണനും അറിയിച്ചു.

Tags:    
News Summary - He protested the assault of media workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.