ഫയൽ ചിത്രം

ആരോഗ്യനിലയിൽ പുരോഗതി; വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി

കോട്ടയം: പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. സുരേഷിന് സ്വന്തമായി ശ്വാസമെടുക്കാൻ സാധിക്കുന്നുണ്ടെന്നും വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ഡോക്ടർമാരോടും ആരോഗ്യപ്രവർത്തകരോടും സുരേഷ് സംസാരിച്ചു. വെന്റിലേറ്റർ സഹായം വീണ്ടും ആവശ്യമായി വരാൻ സാധ്യതയുള്ളതിനാൽ രണ്ടുദിവസം വരെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷിക്കാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു.

മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കു​ന്ന​തി​നി​ടെയാണ് വാവ സുരേഷിന് ക​ടി​യേ​റ്റത്. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ സു​രേ​ഷി​നെ ആ​ദ്യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്​ ആ​ന്‍റി​വെ​നം ന​ൽ​കി ഐ.​സി.​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട്​​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ നാ​ലു​മ​ണി​യോ​ടെ​യാ​യിരുന്നു​ സം​ഭ​വം.

ച​ങ്ങ​നാ​ശ്ശേ​രി​ക്ക​ടു​ത്ത്​ കു​റി​ച്ചി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം​വാ​ർ​ഡി​ൽ വാ​ണി​യേ​പു​ര​ക്ക​ൽ ജ​ല​ധ​ര​ന്‍റെ വീ​ടി​നോ​ടു​ചേ​ർ​ന്ന ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ തൊ​ഴു​ത്തി​ൽ മൂ​ന്നു​ദി​വ​സ​മാ​യി പാ​മ്പി​​നെ കാ​ണു​ന്നു​ണ്ടാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ്​ തി​ങ്ക​ളാ​ഴ്ച എ​ത്തി​യ​ വാ​വ സു​രേ​ഷ്, തൊ​ഴു​ത്തി​ലെ ക​രി​ങ്ക​ല്ലി​നി​ട​യി​ൽ​നി​ന്ന്​ പാ​മ്പി​നെ പി​ടി​കൂ​ടി വാ​ലി​ൽ പി​ടി​ച്ച്​ ചാ​ക്കി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​ല​തു​കാ​ലി​ന്‍റെ മു​ട്ടി​നു​മു​ക​ളി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ പാ​മ്പി​നെ വി​ട്ടെ​ങ്കി​ലും വീ​ണ്ടും പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി.

പി​ന്നീ​ട്​ വാ​വ സു​രേ​ഷ്​ ആ​ശു​പ​ത്രി​യി​ലാ​ക്കാ​ൻ​ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കാ​ണ്​ പു​റ​പ്പെ​ട്ട​തെ​ങ്കി​ലും പ​കു​തി വ​ഴി എ​ത്തി​യ​പ്പോ​ൾ ബോ​ധം ന​ഷ്ട​പ്പെ​ട്ടു. ഇ​തോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പാ​മ്പി​നെ​യും ആ​​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക്​ മാ​റ്റി​യ​ത്.

Tags:    
News Summary - health Improved; Vava Suresh removed from ventilator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.