കൊ​ച്ചി: വ​ധ​ശ്ര​മ​ക്കേ​സി​ൽ ക​വ​ര​ത്തി​യി​ലെ വി​ചാ​ര​ണ​ക്കോ​ട​തി 10 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച​തി​നെ​തി​രെ ല​ക്ഷ​ദ്വീ​പ് മു​ൻ എം.​പി മു​ഹ​മ്മ​ദ് ഫൈ​സ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ ന​ൽ​കി​യ അ​പ്പീ​ലി​ൽ ചൊ​വ്വാ​ഴ്ച​യും വാ​ദം തു​ട​രും.

ശി​ക്ഷ വി​ധി​ച്ച​തി​ന്​ പി​ന്നാ​ലെ മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ അ​യോ​ഗ്യ​നാ​ക്കി ല​ക്ഷ​ദ്വീ​പി​ൽ പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ശി​ക്ഷ മാ​ത്ര​മ​ല്ല, കോ​ട​തി ത​ന്നെ കു​റ്റ​ക്കാ​ര​നെ​ന്ന്​ ക​ണ്ടെ​ത്തി​യ ന​ട​പ​ടി​യും സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് മു​ഹ​മ്മ​ദ് ഫൈ​സ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക്രി​മി​ന​ൽ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ സ്വാ​ഭാ​വി​ക​മാ​യി അ​യോ​ഗ്യ​നാ​ക്ക​പ്പെ​ടു​മെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ല​ക്ഷ​ദ്വീ​പി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തെ​ന്നും ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം വാ​ദി​ച്ചു. ഒ​രു വ​ർ​ഷ​വും ഏ​താ​നും മാ​സ​ങ്ങ​ളും മാ​ത്ര​മാ​ണ് ഇ​നി​യു​ള്ള​തെ​ന്നി​രി​ക്കെ ഇ​ക്കാ​ല​യ​ള​വി​ലേ​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തു​ന്ന​ത് വ​ലി​യ ചെ​ല​വു​ണ്ടാ​ക്കി​ല്ലേ​യെ​ന്ന് അ​പ്പീ​ലി​ൽ വാ​ദം കേ​ൾ​ക്കെ ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സ് വാ​ക്കാ​ൽ ചോ​ദി​ച്ചു.

ശി​ക്ഷ ചോ​ദ്യം ചെ​യ്ത് അ​പ്പീ​ൽ ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്നെ അ​യോ​ഗ്യ​നാ​ക്കി ല​ക്ഷ​ദ്വീ​പി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തു​ന്ന​ത് അ​പ​രി​ഹാ​ര്യ​മാ​യ ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്ന് മു​ഹ​മ്മ​ദ് ഫൈ​സ​ൽ വാ​ദി​ച്ചു. വ​ധ​ശ്ര​മ​ക്കേ​സാ​ണെ​ങ്കി​ലും ഇ​ര​യ്ക്ക് താ​ര​ത​മ്യേ​ന ചെ​റി​യ പ​രി​ക്കു​ക​ളാ​ണ് ഉ​ള്ള​തെ​ന്ന് വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ വി​ധി​യി​ൽ ത​ന്നെ പ​റ​യു​ന്നു. വി​ചാ​ര​ണ​ക്കോ​ട​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ ന​ട​പ​ടി സ്റ്റേ ​ചെ​യ്താ​ൽ എം.​പി സ്ഥാ​നം ന​ഷ്ട​മാ​വി​ല്ലെ​ന്നും മു​ഹ​മ്മ​ദ് ഫൈ​സ​ലി​നു​വേ​ണ്ടി ഹാ​ജ​രാ​യ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു.തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കാ​നാ​യി വി​ചാ​ര​ണ​​ക്കോ​ട​തി വി​ധി സ്​​റ്റേ ചെ​യ്യു​ന്ന​ത്​ തെ​റ്റാ​യ കീ​ഴ്‌​വ​ഴ​ക്ക​മാ​കു​മെ​ന്നും ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ. സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ കെ.​എം. ന​ട​രാ​ജ​ൻ വാ​ദി​ച്ചു.

കേ​സി​ലെ ഒ​ന്നാം പ്ര​തി സ​യ്യി​ദ് മു​ഹ​മ്മ​ദ് നൂ​റു​ൽ അ​മീ​ന​ട​ക്ക​മു​ള്ള പ്ര​തി​ക​ളു​ടെ വാ​ദം ചൊ​വ്വാ​ഴ്ച ന​ട​ക്കും. മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി.​എം. സ​ഈ​ദി​ന്‍റെ മ​രു​മ​ക​നാ​യ മു​ഹ​മ്മ​ദ് സ്വാ​ലി​ഹി​നെ 2009ലെ ​ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നി​ടെ ആ​ക്ര​മി​ച്ച്​ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ലാ​ണ് മു​ഹ​മ്മ​ദ് ഫൈ​സ​ൽ അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ​ക്ക് വി​ചാ​ര​ണ​​ക്കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

Tags:    
News Summary - hearing in Muhammad Faisal's appeal will continue today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.