തിരുവനന്തപുരം: സംസ്ഥാനത്തെ കോടതി ഫീസ് പരിഷ്കരണം സംബന്ധിച്ച് പരിശോധിച്ച് ശിപാർശ സമർപ്പിക്കാൻ രൂപവത്കരിച്ച ജസ്റ്റിസ് (റിട്ട.) വി.കെ. മോഹനൻ സമിതി പൊതുജനങ്ങളിൽനിന്ന് അഭിപ്രായം കേൾക്കാൾ മേഖലതല ഹിയറിങ് നടത്തും. മൂന്നു മേഖലകളിലായി ജൂൺ 19 മുതൽ 22 വരെയാകും ഹിയറിങ്ങെന്ന് ജസ്റ്റിസ് (റിട്ട.) വി.കെ. മോഹനൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഉത്തര മേഖല ഹിയറിങ്ങിൽ കണ്ണൂർ, കാസർകോട് ജില്ലകളുടെ ഹിയറിങ് ജൂൺ 19ന് കണ്ണൂർ ഗവ. ഗെസ്റ്റ് ഹൗസിൽ നടക്കും.
കണ്ണൂർ ജില്ലയുടേത് രാവിലെ 10 മുതൽ 12 വരെയും കാസർകോട് ജില്ലയുടേത് ഉച്ചക്ക് രണ്ടു മുതൽ നാലുവരെയുമാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ ഹിയറിങ് 20ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയും വയനാട് ജില്ലയുടേത് രണ്ടുമുതൽ നാലുവരെയും കോഴിക്കോട് ഗവ. ഗെസ്റ്റ് ഹൗസിൽ നടക്കും.മധ്യമേഖലയിൽ പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളുടെ സിറ്റിങ് 21ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയും എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളുടെ സിറ്റിങ് ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയും എറണാകുളം ഗവ. ഗെസ്റ്റ് ഹൗസിൽ നടക്കും. പൊതുജനങ്ങൾക്ക് ഹാജരായി വിവരങ്ങൾ നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.