ചൂട് കൂടുമെന്ന് കാലാവസ്ഥ വിഭാഗം

പാ​ല​ക്കാ​ട്: 2019ൽ ​ചൂ​ട് വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ​ന്ത്യ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. ഡി​സം​ബ​ർ-​ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് ചി​ല ഭാ​ഗ​ങ്ങ​ളൊ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​ഴ്ന്ന താ​പ​നി​ല​യി​ൽ ശ​രാ​ശ​രി 0.5 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. എ​ൽ​നി​നോ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്.

പ​സ​ഫി​ക് സ​മു​ദ്രോ​പ​രി​ത​ല​ത്തി​ലെ താ​പം പ​തി​വി​നേ​ക്കാ​ൾ വ​ർ​ധി​ച്ച​ത് ശൈ​ത്യ​കാ​ല​ത്ത് ചൂ​ട് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കും. എ​ന്നാ​ൽ, ശ​ക്ത​മാ​യ എ​ൽ​നി​നോ പ്ര​തി​ഭാ​സ​ത്തി​ന് സാ​ധ്യ​ത​യി​ല്ല. ശൈ​ത്യ​കാ​ല​ത്ത് താ​പ​നി​ല വ​ർ​ധി​ച്ചാ​ൽ വേ​ന​ൽ​ക്കാ​ല​ത്തും താ​പ​നി​ല വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

Tags:    
News Summary - Heat wave climate change -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.