തൃശൂർ: കേരളത്തിൽ ശൈത്യം കനക്കുന്നു. തെക്ക് - വടക്കൻ ജില്ലകളിൽ തണുപ്പ് വല്ലാതെ കൂടു േമ്പാൾ ഹൈറേഞ്ചുമേഖല വിറങ്ങലിക്കുകയാണ്. മൂന്നാർ വട്ടവടയിൽ വെള്ളിയാഴ്ച മൈനസ് മൂന്നു ഡിഗ് രി സെൽഷ്യസ് വരെ താപനില എത്തി. വയനാട്ടിലും തണുപ്പ് കൂടിവരികയാണ്. തൃശൂർ, പാലക്കാട് ജില്ല കളിൽ കിഴക്കൻകാറ്റ് വീശുന്നതിനാൽ തണുപ്പ് അത്രമേൽ കഠിനമല്ല.
കഴിഞ്ഞ ദിവസം കൊ ച്ചി വിമാനത്താവളത്തിൽ രേഖെപ്പടുത്തിയ 17.2 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില. തൃശൂർ വ െള്ളാനിക്കരയിൽ 17.9 ഉം തിരുവനന്തപുരത്ത് 20.9ഉം. പാലക്കാട് രേഖപ്പെടുത്തിയ 23.8 ഡിഗ്രി സെ ൽഷ്യസാണ് കൂടിയ രാത്രി താപനില. മൂന്നാറിലും വയനാട്ടിലും അടക്കം ഹൈറേഞ്ച് മേഖലകളിലും താപനില ഇതിലും കുറവാണ്.
അഗ്നിപർവത ധൂളിപ്രഭാവമാണ് കേരളമടക്കം രാജ്യത്തെ അതിശൈത്യത്തിനുള്ള കാരണമായി പറയുന്നത്.
ഡിസംബർ അവസാനം ഇന്തോനേഷ്യയിൽ ഉണ്ടായ അഗ്നിപർവതസ്ഫോടനമാണ് കാര്യങ്ങൾ ഇൗ നിലയിൽ എത്തിച്ചതത്രെ. അതിശക്തമായ സ്േഫാടനത്തിൽ സൾഫർ ഡൈ ഒാക്സൈഡും മറ്റും അന്തരീക്ഷത്തിലേക്ക് ഉയർന്നത് സൂര്യപ്രകാശം മറക്കുന്നതിന് കാരണമായി. അതോടെ താപനില താണ് തണുപ്പ് ഇരച്ചെത്തുകയാണ്. മേഘരഹിതമായ ആകാശവും തണുപ്പിന് അനുകൂലമായ അന്തരീക്ഷം ഒരുക്കും. ഇത്തരം സാഹചര്യത്തിൽ സൂര്യരശ്മികൾ തടസ്സമില്ലാതെ ഭൂമിയിൽ എത്തും.
ചൂട് രാത്രി തിരിച്ച് ആകർഷിക്കപ്പെടുേമ്പാൾ ഭൗമകിരണങ്ങൾ അന്തരീക്ഷത്തിലേക്ക് ആഗിരണം ചെയ്യും. മേഘമില്ലാത്ത ആകാശവും ഇളംകാറ്റും സാമാന്യ ഇൗർപ്പവും കൂടി വരുന്നതോടെയാണ് തണുപ്പ് കൂടുന്നത്. വികരണശൈത്യം എന്നപേരിൽ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇതുണ്ടാവുക.
മഞ്ഞുമാപിനിയില്ല
തൃശൂർ: തണുപ്പ് അളക്കാൻ സംസ്ഥാന കാലാവസ്ഥ വകുപ്പിന് മഞ്ഞ് മാപിനിയില്ല. വിവിധ സ്വകാര്യ സ്ഥാപനങ്ങൾ അളക്കുന്നതാണ് ഇപ്പോൾ ആശ്രയം. കേരളത്തിൽ മിതമായ കാലാവസ്ഥയായതിനാൽ മഞ്ഞുമാപിനി ആവശ്യമായി വന്നിരുന്നില്ല. കാലാവസ്ഥ വ്യതിയാനത്തിെൻറ ഇക്കാലത്ത് മഞ്ഞുമാപിനി അനിവാര്യമായി വന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.