വയനാട്ടിൽ കനത്ത മഴ; മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം

കൽപറ്റ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച വയനാട് ജില്ലയിൽ കനത്ത മഴ. ഞായറാഴ്ച ഉച്ച കഴിഞ്ഞ് കനത്ത മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെയ്യുന്നത്. ജില്ലയിൽ വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവരും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

ഏതെങ്കിലും പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉണ്ടായാൽ സ്ഥലത്തെ വാർഡ് മെമ്പർമായോ വില്ലേജ് ഓഫിസർമാരുമായോ ഡി.ഇ.ഒ.സി കൺട്രോളുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - heavy rain alert in wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.