പാലക്കാട്: കനത്ത മഴയും പ്രളയവും മൂലം ട്രെയിൻ ഗതാഗതം താളം തെറ്റി. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലായി മൂന്ന് ട്രെയിനുകൾ പൂർണമായും റദ്ദാക്കി.
പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ
വ്യാഴാഴ്ച മംഗലാപുരത്ത് നിന്ന് യാത്ര ആരംഭിക്കേണ്ട 16605 മംഗലാപുരം സെൻട്രൽ-നാഗർകോവിൽ ഏറനാട് എക്സ്പ്രസ്
66611 പാലക്കാട് ജങ്ഷൻ-എറണാകുളം മെമു
56361 ഷൊർണൂർ-എറണാകുളം പാസഞ്ചർ
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
12678 എറണാകുളം-ബംഗളൂരു ഇൻറർസിറ്റി എക്സ്പ്രസ് കോയമ്പത്തൂരിനും എറണാകുളത്തിനുമിടയിൽ റദ്ദാക്കി.
ബുധനാഴ്ച മംഗലാപുരത്ത് നിന്ന് യാത്ര ആരംഭിച്ച 16603 മംഗലാപുരം സെൻട്രൽ-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഷൊർണൂരിൽ യാത്ര അവസാനിപ്പിച്ചു.
ബുധനാഴ്ച മംഗലാപുരത്ത് നിന്ന് യാത്ര ആരംഭിച്ച 16630 മംഗലാപുരം സെൻട്രൽ-തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഷൊർണൂരിൽ യാത്ര അവസാനിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ കണ്ണൂരിൽ നിന്ന് യാത്ര ആരംഭിച്ച 12081 കണ്ണൂർ-തിരുവനന്തപുരം ജൻ ശതാബ്ദി എക്സ്പ്രസ് ഷൊർണൂരിൽ യാത്ര അവസാനിപ്പിച്ചു.
ബുധനാഴ്ച യാത്ര ആരംഭിച്ച 12695 ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പാലക്കാട് യാത്ര അവസാനിപ്പിച്ചു. തുടർന്ന്, പാലക്കാട് ജങ്ഷനിൽ നിന്ന് ചെന്നൈ സെൻട്രലിലേക്ക് വ്യാഴാഴ്ച സർവിസ് നടത്തി.
16187 കാരിക്കൽ-എറണാകുളം െട്രയിൻ പാലക്കാട് ജങ്ഷനിൽ യാത്ര അവസാനിപ്പിച്ചു. തുടർന്ന്, പാലക്കാട് നിന്ന് കാരിക്കലിലേക്ക് സർവിസ് നടത്തി.
16791 തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ് തിരുനെൽവേലിക്കും കൊല്ലത്തിനും ഇടയിൽ റദ്ദാക്കി.
16792 പാലക്കാട് തിരുനെൽവേലി എക്സ്പ്രസ് കൊല്ലത്തിനും തിരുനെൽവേലിക്കും ഇടയിൽ യാത്ര റദ്ദാക്കി.
16516 കർവാർ-മംഗലാപുരം-യശ്വന്ത്പൂർ ത്രൈ വാരം എക്സ്പ്രസ് കർവാറിനും ഹാസനും ഇടയിൽ സർവിസ് റദ്ദാക്കി.
16575 യശ്വന്ത് പൂർ-മംഗലാപുരം ജങ്ഷൻ ത്രൈ വാര എക്സ്പ്രസ് ഹാസനും മംഗലാപുരത്തിനും ഇടയിൽ റദ്ദാക്കി.
16382 കന്യാകുമാരി-മുംബൈ സി.എസ്.ടി എക്സ്പ്രസ് കന്യാകുമാരിക്കും കൊച്ചുവേളിക്കും ഇടയിൽ റദ്ദാക്കി. തുടർന്ന്, തിരുനെൽവേലി, മധുരൈ വഴി തിരിച്ചുവിട്ടു.
വഴിതിരിച്ചുവിട്ട ട്രെയിനുകൾ
16525 കന്യാകുമാരി-കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് തിരുനൽവേലി-മധുരൈ-ദിണ്ഡിഗൽ-കറൂർ വഴി തിരിച്ചുവിട്ടു
17229 തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ് തിരുനൽവേലി, മധുരൈ വഴി തിരിച്ചുവിട്ടു
12625 ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് തിരുനൽവേലി, മധുരൈ വഴി തിരിച്ചുവിട്ടു
ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നിന്ന് യാത്ര ആരംഭിച്ച 12626 നമ്പർ കേരള എക്സ്പ്രസ് ഈറോഡ്, ദിണ്ഡിഗൽ, തിരുനൽവേലി വഴി തിരിച്ചുവിട്ടു
16518/16524 കണ്ണൂർ/കർവാർ-കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസ് ഷൊർണൂർ, പാലക്കാട്, തിരുപ്പൂർ വഴി തിരിച്ചുവിടും.
വ്യാഴാഴ്ച യാത്ര ആരംഭിക്കുന്ന 16511/16513 കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ/കർവാർ എക്സ്പ്രസ് തിരുപ്പൂർ, പാലക്കാട്, ഷൊർണൂർ വഴി തിരിച്ചുവിട്ടു
16318/16378 ശ്രീമാത വൈഷ്ണോദേവി കത്ര-കന്യാകുമാരി/തിരുനൽവേലി എക്സ്പ്രസ് തിരുച്ചിറപ്പള്ളി, മധുരൈ വഴി തിരിച്ചുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.