തിരുവനന്തപുരം: സർവകാല റെക്കോഡുകൾ ഭേദിച്ച് കേരളത്തിൽ തുലാവർഷം തുടരുന്നു. ഒക്ടോബർ ഒന്നുമുതൽ നവംബർ 15 വരെ കേരളത്തിൽ ഇതുവരെ ലഭിച്ചത് 833.8 മി.മീറ്റർ മഴ. ഇതോടെ 2010 ൽ ലഭിച്ച 822.9 മി.മീറ്റർ മഴയാണ് പഴങ്കഥയായത്. 407.2 മി.മീറ്റർ മഴ പ്രതീക്ഷിച്ച സ്ഥാനത്താണ് 105 ശതമാനത്തോളം മഴ ലഭിച്ചത്.
ഡിസംബർ 31 ന് അവസാനിക്കുന്ന (92 ദിവസം) തുലാവർഷം 45 ദിവസം കൊണ്ട് സർവകാല റെക്കോഡ് മറികടക്കുകയായിരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിെൻറ 121 വർഷത്തെ കണക്കുപ്രകാരം തുലാമഴ 800 മി.മീറ്റർ കൂടുതൽ കിട്ടിയത് ഇതിനു മുമ്പ് രണ്ടുതവണ മാത്രമാണ് 2010, 1977 (809.1 മി.മീറ്റർ). പത്തനംതിട്ടയിലാണ് കൂടുതൽ മഴ ലഭിച്ചത്. നവംബർ 15 വരെ 490.4 മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തിറങ്ങിയത് 1441.5 മി.മീറ്ററാണ് (194 ശതമാനം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.