തിരുവനന്തപുരം: ശക്തമായി തുടരുന്ന മഴയിലും കാറ്റിലും പരക്കെ നാശം. തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ച് കാലവർഷക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ ആകെ എണ്ണം 21 ആണ്. 107 വീടുകൾ പൂർണമായും 2812 വീടുകൾ ഭാഗികമായും തകർന്നു. തിങ്കളാഴ്ച മാത്രം വിവിധ ജില്ലകളിലായി 46 വീടുകളും ഭാഗികമായി 591 വീടുകളുമാണ് തകർന്നത്.
പ്രാഥമിക കണക്കുകൾ പ്രകാരം കാലവർഷക്കെടുതിയിൽ 188.41 ഹെക്ടർ കൃഷി നശിച്ചു. കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്ധമായിരിക്കും. മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപിെൻറ പടിഞ്ഞാറേ ഭാഗത്ത് മത്സ്യബന്ധത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
പൊതുജനങ്ങൾക്ക് ബന്ധപ്പെടുന്നതിനായി 1077 എന്ന അടിയന്തര നമ്പർ സജ്ജമാക്കിെവക്കണമെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കലക്ടർമാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഇടുക്കിയിൽ തുടർച്ചയായ നാലാം ദിവസവും കനത്തമഴ തുടരുകയാണ്. ഹൈറേഞ്ച് മേഖലയിൽ പലയിടത്തും തിങ്കളാഴ്ച മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിയും മണിക്കൂറുകൾ ഗതാഗതം മുടങ്ങി. പീരുമേട്, കുമളി, തേക്കടി, രാജാക്കാട്, മറയൂര്‍, ദേവികുളം മേഖലകളില്‍ കാറ്റും മഴയും ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴ ശക്തി പ്രാപിക്കുന്നതായാണ് സൂചനകൾ. വിവിധ താലൂക്കുകളിൽ കനത്ത മഴയാണ് പെയ്യുന്നത്.
24 മണിക്കൂറിനുള്ളിൽ ഇടുക്കി അണക്കെട്ടിൽ നാലടി ജലനിരപ്പ് ഉയർന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിെന തുടർന്ന് ജലം തമിഴ്നാട്ടിലേക്ക് തുറന്നു. ഇടുക്കിയിൽ ഞായറാഴ്ച 2325.22 അടിയായിരുന്ന ജലനിരപ്പ് 2329 ആയാണ് തിങ്കളാഴ്ച ഉയർന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ജലനിരപ്പ് 121.4 അടിയായി. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് മലങ്കര ഡാമിെൻറ നാല് ഷട്ടറുകൾ ഉയർത്തി. പരമാവധി സംഭരണശേഷിയായ 42 മീറ്ററിന് അടുത്ത് ജലനിരപ്പ് എത്തിയതോടെയാണ് 1,2,5,6 നമ്പർ ഷട്ടറുകൾ ഉയർത്തി ജലം ഒഴുക്കിക്കളഞ്ഞത്. സംഭരണശേഷി കവിഞ്ഞതിനെ തുടർന്ന് കല്ലാർകുട്ടി ഡാം ഞായറാഴ്ച തന്നെ തുറന്നിരുന്നു.
കോട്ടയത്ത് കോര്‍ബ എക്സ്പ്രസിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു
ചങ്ങനാശ്ശേരി: കോട്ടയത്തിനും ചങ്ങനാശ്ശേരിക്കും മധ്യേ ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ മുകളിലേക്ക് കനത്ത മഴയിൽ മരത്തിെൻറ ശിഖരം ഒടിഞ്ഞുവീണു. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കോര്‍ബ എക്സ്പ്രസിന് മുകളിലേക്ക് നേരേത്ത കാറ്റില്‍ ഒടിഞ്ഞുതൂങ്ങി നിന്ന തേക്കിെൻറ ശിഖരം വീഴുകയായിരുന്നു.
50 മീറ്ററോളം മുന്നോട്ട് നീങ്ങിയാണ് ട്രെയിന്‍ നിന്നത്. ലോക്കോ പൈലറ്റ് സഡന്‍ ബ്രേക്കിട്ട് ട്രെയിൻ നിർത്തി. ശിഖരം വീണതോടെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ചിങ്ങവനം കുറിച്ചി മന്ദിരം കവലക്ക് സമീപം തിങ്കളാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം നടന്നത്.
തുടര്‍ന്ന് കോട്ടയം-കായംകുളം റൂട്ടില്‍ ഒരുമണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്സ് നേതൃത്വത്തിൽ മരച്ചില്ല മുറിച്ചുമാറ്റി വൈകീട്ട് ആേറാടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തെ തുടര്‍ന്നു ജനശതാബ്ദി തിരുവല്ല സ്റ്റേഷനിലും കൊല്ലം-പാസഞ്ചര്‍ കോട്ടയം സ്റ്റേഷനിലും പിടിച്ചിട്ടു.
മുന്നറിയിപ്പുകൾ
•ജൂൺ 15 വരെ ഏഴ് സെൻറീമീറ്റർ മുതൽ 11 സെൻറീ മീറ്റർ മഴ. ഇത് പെെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയുണ്ടാകാം -കേന്ദ്ര കാലാവസ്ഥാ വകുപ്പ്
•കേരളത്തിലെ നദികളിൽ വെള്ളപ്പൊക്ക സാധ്യത- കേന്ദ്ര ജലകമീഷൻ
•മഴ, കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത -കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്
മാർഗനിർദേശങ്ങൾ
•മലയോര മേഖലയിലെ താലൂക്ക് കൺട്രോൾ റൂമുകൾ ഇൗ മാസം 15 വരെ 24 മണിക്കൂറും പ്രവർത്തിപ്പിക്കും
•വെള്ളപ്പൊക്ക സാധ്യതയുള്ള താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾക്കുള്ള കെട്ടിടങ്ങളുടെ താക്കോൽ വില്ലേജ് ഓഫിസർമാർ/ തഹസിൽദാർമാർ ൈകയിൽ കരുതുക
•അവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിപ്പിക്കാൻ മറ്റ് നടപടികൾ സ്വീകരിക്കണം
•ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രിയിൽ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം
•ബീച്ചുകളിൽ വിനോദ സഞ്ചാരികൾ കടലിൽ ഇറങ്ങാതിരിക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന അറിയിപ്പ് നൽകും
•പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങരുത്
•മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്താൻ പൊലീസ് അനുവദിക്കരുത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.