തൊടുപുഴ: മാസങ്ങളായുള്ള കോവിഡ് പ്രതിസന്ധിയിൽ മൈക്ക്സ് ആൻഡ് സൗണ്ട്സ്, സ്റ്റുഡിേയാ, പ്രിൻറിങ് പ്രസുകൾ എന്നിവെരാക്കെ അനുഭവിച്ച പ്രയാസം ചില്ലറയല്ല. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തതോടെ ഇവർ അൽപം ഉഷാറിലാണ്. ഇവരെത്തേടി രാഷ്ട്രീയക്കാരും പ്രവർത്തകരും എത്തിത്തുടങ്ങി.
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ മൂന്ന് മുന്നണി സ്ഥാനാർഥികൾക്കൊപ്പം സ്വതന്ത്രരും കൂടി ആകുമ്പോൾ മത്സരിക്കുന്നവരുടെ എണ്ണം കൂടുതലാണ്. എല്ലാവർക്കും കൂടി കൊടുക്കാൻ ഉള്ളത്ര സാധനങ്ങൾ നാട്ടിലെ ഒരു മൈക്ക് ഓപറേറ്ററുടെ കൈയിലും ഉണ്ടാകില്ല. അതിനാൽ പലരും നേരേത്ത ബുക്ക് ചെയ്തുെവച്ചാണ് പ്രചാരണം കൊഴുപ്പിക്കുന്നത്.
കോവിഡ് കാലം ഇവരുടെ ജീവിതത്തിൽ തീർത്ത നിരാശ ചെറുതായിരുന്നില്ല. പൊതുപരിപാടികളും ആഘോഷങ്ങളുമെല്ലാം തന്നെ ഇല്ലാതായതോടെ വരുമാനം നിലച്ചു. വായ്പയെടുത്തും മറ്റും പരിപാടി മുന്നോട്ട് കൊണ്ടുപോയവർ പട്ടിണിയിലായി. മാസങ്ങളോളം ഉപയോഗിക്കാതിരുന്ന ഉപകരണങ്ങൾ പലതും തകരാറിലുമായി. എന്തായാലും തെരഞ്ഞെടുപ്പ് അടുത്തതോടെ ഈ മേഖലയിലെ തൊഴിലാളികളും ആശ്വാസത്തിലാണ്.
ഇവരെ കൂടാതെ രാപ്പകൽ ഭേദമില്ലാതെ തിരക്കിട്ട ജോലിയിലാണ് പ്രസുകളടക്കമുള്ള സ്ഥാപനങ്ങളും. കോവിഡ് കാരണം പഴയപോലെ വിലക്കുറവ് തേടി തമിഴ്നാട്ടിലേക്ക് ആരും പോകുന്നില്ല. ഇവർക്കെല്ലാം കൂടി പോസ്റ്ററുകളും നോട്ടീസുകളും തയാറാക്കുന്ന തിരക്കിട്ട ജോലിയിലാണ് പ്രസുകൾ. കല്യാണവർക്കുകൾ ഇല്ലാതായതോടെ പട്ടിണിയിലായിരുന്ന സ്റ്റുഡിയോക്കാർക്കും തെരഞ്ഞെടുപ്പ് നല്ല കാലമാണ്. പോസ്റ്ററുകളിലേക്കും ഫ്ലക്‌സിലേക്കും സ്ഥാനാർഥികളുടെ മനോഹരമായ ചിത്രങ്ങൾ പകർത്താൻ നിരവധി പേരാണ് സ്റ്റുഡിയോകളിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.