ഹേമ കമ്മിറ്റി: സാക്ഷിമൊഴി സംബന്ധിച്ച റിപ്പോർട്ട്‌ കൈമാറി

തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ സാ​ക്ഷി​മൊ​ഴി​ക​ൾ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​ന്വേ​ഷ​ണ​ത്തി​ന്‌ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച്‌ മേ​ധാ​വി​ക്ക്‌ കൈ​മാ​റി.

ബു​ധ​നാ​ഴ്‌​ച ചേ​ർ​ന്ന അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ നി​ർ​ണാ​യ​ക യോ​ഗ​ത്തി​ൽ മൊ​ഴി​യെ​ടു​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​രു​ന്നു​ണ്ട്‌. സം​ഘ​ത്തി​ലെ വ​നി​താ ഐ.​പി.​എ​സു​കാ​രാ​വും മൊ​ഴി​യെ​ടു​ക്കു​ക. ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചും യോ​ഗം ച​ർ​ച്ച ചെ​യ്‌​തു. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം യോ​ഗം ചേ​ർ​ന്ന​ത്‌. ഹൈ​കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ്‌ ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്റെ പൂ​ർ​ണ​രൂ​പം ക്രൈം​ബ്രാ​ഞ്ച്‌ മേ​ധാ​വി എ​ച്ച്‌. വെ​ങ്കി​ടേ​ഷി​ന്‌ സാം​സ്‌​കാ​രി​ക വ​കു​പ്പു സെ​ക്ര​ട്ട​റി കൈ​മാ​റി​യ​ത്‌. വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പു​റ​ത്തു​വി​ടാ​ത്ത റി​പ്പോ​ർ​ട്ടി​ന്റെ ഭാ​ഗം​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പൂ​ർ​ണ റി​പ്പോ​ർ​ട്ടാ​ണ്‌ കൈ​മാ​റി​യ​ത്‌. മൊ​ഴി​ക​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്‌ ന​ൽ​കി​യ​ത്‌. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​തു പ​രി​ശോ​ധി​ച്ചാ​ണ് കൂ​ടു​ത​ല്‍ മൊ​ഴി വേ​ണ്ടി​വ​രു​ന്ന​തും സ്വ​മേ​ധാ​യ കേ​സെ​ടു​ക്കേ​ണ്ടി​വ​രു​ന്ന​തു​മാ​യ​വ സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കി​യ​ത്. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ തു​ട​ര്‍ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യേ​ക്കും.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍ട്ട് നേ​ര​ത്തേ പൊ​ലീ​സ് മേ​ധാ​വി​ക്ക് കൈ​മാ​റി​യി​രു​ന്നെ​ങ്കി​ലും ല​ഭ്യ​മാ​യ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സി​നു​ള്ള സാ​ധ്യ​ത​ക​ളി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. പി​ന്നീ​ട് ക​മ്മി​റ്റി റി​പ്പോ​ര്‍ട്ട് വി​വ​രാ​വ​കാ​ശ​പ്ര​കാ​രം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചു. തു​ട​ര്‍ന്നാ​ണ് പൂ​ര്‍ണ റി​പ്പോ​ര്‍ട്ട് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റാ​ന്‍ കോ​ട​തി നി​ര്‍ദേ​ശി​ച്ച​ത്. ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് ഹൈ​കോ​ട​തി​ക്ക് റി​പ്പോ​ര്‍ട്ട് ന​ല്‍കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

Tags:    
News Summary - Hema Committee: Report on testimony handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.