കൊച്ചി: വിവിധ വിഷയങ്ങളിൽ ഫോൺകാളിെൻറ അടിസ്ഥാനത്തിൽ പോലും കർശന നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രി നിയമവിരുദ്ധ ഫ്ലക്സുകളുടെ കാര്യത്തിൽ ഇടപെടാത്തതെന്തുകൊണ്ടെന്ന് ഹൈകോടതി.
മുഖ്യമന്ത്രിയുടെ ഒരു ഫോണ്‍കാളില്‍ തീരുന്ന പ്രശ്‌നങ്ങളേ ഇക്കാര്യത്തിലുള്ളൂവെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമവിരുദ്ധ ഫ്ലക്സ് ബോര്‍ഡുകളുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വാക്കാൽ പരാമർശമുണ്ടായത്. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിെയയും തെരഞ്ഞെടുപ്പ് കമീഷനെയും കേസിൽ കക്ഷി ചേർത്തു.
രാഷ്ട്രീയ പാര്‍ട്ടികള്‍ ഫ്ലക്സുകൾ സ്ഥാപിക്കുന്നത് ഇപ്പോഴും തുടരുന്നതായി കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ഇത് കൂടുതൽ ഉത്കണ്ഠജനകമാണ്. നിയമവിരുദ്ധ ബോര്‍ഡുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമ്പോള്‍തന്നെ ഭരണകക്ഷിയടക്കമുള്ള പാര്‍ട്ടികള്‍ ഫ്ലക്സുകള്‍ സ്ഥാപിക്കുന്നത് ശരിയല്ല. വികസിതരാജ്യങ്ങളില്‍ എവിടെയും ഫ്ലക്സ് ബോര്‍ഡുകളില്ല.
സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നായി 30,000ത്തിലധികം നിയമവിരുദ്ധ ബോര്‍ഡുകള്‍ എടുത്തുമാറ്റിയെന്നാണ് അറിയുന്നത്. ശുദ്ധമായ അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള പൗരെൻറ അവകാശങ്ങളെ ഹനിക്കുന്നതാണ് ഇത്തരം ബോർഡുകൾ. കോടതിവിധിയെ അപഹസിക്കുന്ന വിധം നിയമവിരുദ്ധ ബോര്‍ഡുകള്‍ പല കോടതികള്‍ക്കുമുന്നിലും ഉയർന്നിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി. കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.