കൊച്ചി: റോഡുകളുടെ അവസ്ഥ എ.ഐ കാമറയുടെ സഹായത്തോടെ നിരീക്ഷിക്കാനാകുമോയെന്ന് ഹൈകോടതി. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് എ.ഐ കാമറ റോഡുകളുടെ നിരീക്ഷണത്തിന് ഉതകുമോയെന്ന് കോടതി ആരാഞ്ഞത്.
റോഡുകളുടെ ശോച്യാവസ്ഥ യഥാസമയം അറിയാത്തതാണ് പ്രശ്നപരിഹാരം വൈകാൻ കാരണമെന്ന് കോടതി വിലയിരുത്തി. എല്ലായിടത്തും എ.ഐ കാമറ സ്ഥാപിച്ചിട്ടില്ലെന്നും സ്ഥാപിച്ചയിടത്ത് റോഡിന്റെ സ്ഥിതി നിരീക്ഷിക്കാനാകുമോ എന്നത് പരിശോധിക്കാമെന്നും പൊതുമരാമത്ത് അഭിഭാഷകൻ അറിയിച്ചു.
ഇടപ്പള്ളി മുതൽ കണ്ടെയ്നർ റോഡുവരെയുള്ള ഭാഗത്തെ റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചതായി ദേശീയപാത അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.