കൊച്ചി: സംസ്ഥാനത്ത് നിർമാണത്തിലിരിക്കുന്ന ജല വൈദ്യുത പദ്ധതികളും അനുബന്ധ ജോലികളും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഹൈകോടതി. സർക്കാറും കെ.എസ്.ഇ.ബിയും നിശ്ചയിച്ച സമയക്രമമനുസരിച്ച് നിർമാണങ്ങൾ പൂർത്തിയാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. എട്ട് ജല വൈദ്യുത പദ്ധതികളുടെ നിർമാണം നിലച്ച അവസ്ഥയിലാണെന്നും എത്രയും വേഗം പൂർത്തീകരിക്കണമെന്നുമാവശ്യപ്പെട്ട് പള്ളിവാസൽ എക്സ്ടെൻഷൻ പദ്ധതി പ്രോജക്ട് മുൻ മാനേജർ കോഴിക്കോട് സ്വദേശി ജേക്കബ് തോമസ് നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്.
പള്ളിവാസൽ, തൊട്ടിയാർ, പെരിങ്ങൽകുത്ത്, കക്കയം, ഭൂതത്താൻകെട്ട്, ചെങ്കുളം, അപ്പർ കല്ലാർ, വഞ്ചിയം എന്നീ പദ്ധതികളാണ് സർക്കാർ ആരംഭിച്ചത്. എന്നാൽ, 60 മെഗാ വാട്ട് ശേഷിയുള്ള പള്ളിവാസലടക്കം എല്ലാ പദ്ധതികളുടെയും നിർമാണം വൈകുകയാണെന്നും ഹരജിയിൽ പറയുന്നു. എന്നാൽ, സ്ഥലം ഏറ്റെടുക്കാൻ വൈകിയതും പ്രകൃതിദുരന്തങ്ങളുമാണ് നിർമാണത്തെ ബാധിച്ചതെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വിശദീകരണം. അനാസ്ഥ ഉണ്ടായിട്ടില്ല. പദ്ധതി നിരീക്ഷണത്തിന് രൂപവത്കരിച്ച മോണിറ്ററിങ് കമ്മിറ്റികൾ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. വഞ്ചിയം പദ്ധതി നിർമാണച്ചുമതല കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ െഡവലപ്മെൻറ് കോർപറേഷന് ൈകമാറി. ശേഷിക്കുന്ന പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അറിയിച്ചു.
ജോലികൾ ഘട്ടംഘട്ടമായി പുരോഗമിക്കുന്നതായി കെ.എസ്.ഇ.ബി സമർപ്പിച്ച റിപ്പോർട്ടിൽനിന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. നിർദിഷ്ട സമയക്രമത്തിൽ തന്നെ നിർമാണ ജോലികൾ തീർക്കണം. വഞ്ചിയം പദ്ധതി നിർമാണം കൈമാറിയുള്ള ഉത്തരവ് ഉടൻ കെ.എസ്.ഐ.ഡി.സിക്ക് നൽകാനും നിർദേശിച്ച കോടതി, ഹരജി തീർപ്പാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.