കൊച്ചി: പാക്കറ്റിലാക്കിയ പകുതി വേവിച്ച പൊറോട്ടക്ക് അഞ്ച് ശതമാനത്തിലധികം ജി.എസ്.ടി ചുമത്തരുതെന്ന് ഹൈകോടതി. പാക്കറ്റ് പൊറോട്ടക്ക് 18 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയ കേന്ദ്ര ഉത്തരവ് ചോദ്യം ചെയ്ത് മോഡേൺ ഫുഡ്സ് എന്റർപ്രൈസസ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ്ങിന്റെ ഉത്തരവ്.
18 ശതമാനം ജി.എസ്.ടി ഈടാക്കാനുള്ള തീരുമാനം കോടതി റദ്ദാക്കി. ഹരജിക്കാർ വിപണിയിലിറക്കിയ ക്ലാസിക് മലബാർ പൊറോട്ടക്കും ഓൾ വീറ്റ് മലബാർ പൊറോട്ടക്കും 18 ശതമാനം ജി.എസ്.ടിയാണ് നികുതി വകുപ്പ് ചുമത്തിയത്. ഇതിനെതിരെ ജി.എസ്.ടി അപ്പലറ്റ് അതോറിറ്റിയിൽ ഹരജി നൽകിയെങ്കിലും തള്ളിയതിനെ തുടർന്നാണ് മോഡേൺ ഫുഡ്സ് ഹൈകോടതിയെ സമീപിച്ചത്.
പൊറോട്ട റൊട്ടി ഇനത്തിൽ വരുന്ന ഉൽപന്നമായതിനാൽ അഞ്ചുശതമാനം ജി.എസ്.ടി മാത്രമേ ബാധകമാവൂവെന്നായിരുന്നു ഹരജിക്കാരുടെ വാദം. അതേസമയം, ചപ്പാത്തിക്കും റൊട്ടിക്കും മാത്രമാണ് ഇളവ് നൽകിയിട്ടുള്ളതെന്നും പൊറോട്ട ഈ ഗണത്തിൽ വരില്ലെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, പൊറോട്ടയും ചപ്പാത്തിയും ധാന്യപ്പൊടിയിൽനിന്ന് തയാറാക്കുന്നതാണെന്ന് വിലയിരുത്തിയ സിംഗിൾ ബെഞ്ച് ഈ വാദങ്ങൾ തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.