കൊച്ചി: എ.വി.ടി റാന്നി പെരുനാട് എസ്റ്റേറ്റിലെ മരം മുറിക്കാൻ അനുമതി നൽകിയ സിംഗിൾബെഞ്ച് ഉത്തരവ് ഹൈകോടതി ശരിവെച്ചു. അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭൂമിയുടെ ഉടമസ്ഥത അവകാശെപ്പടുന്ന പത്തനംതിട്ട കുറുങ്ങാലിൽ ശ്രീ മഹാദേവി ശാസ്ത ക്ഷേത്രം നൽകിയ അപ്പീൽ ഹരജി തള്ളിയാണ് ഡിവിഷൻബെഞ്ചിെൻറ ഉത്തരവ്. കൈയേറ്റ ഭൂമിയാണെങ്കിൽ തിരിച്ചുപിടിക്കാൻ സർക്കാറിെൻറ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും മരം മുറിക്കുന്നത് തടയാനോ ഉപാധി വെക്കാനോ ഇൗ സാഹചര്യത്തിൽ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. എ.വി.ടി കമ്പനി ക്ഷേത്രഭൂമി കൈയേറിയെന്നതടക്കം ആരോപണങ്ങളുന്നയിച്ച് ക്ഷേത്രം അധികൃതരുൾപ്പെടെ ഹരജിക്കാർ നേരേത്ത സിംഗിൾബെഞ്ചിെന സമീപിച്ചിരുന്നു.
തങ്ങളുടെ കൈവശമുള്ള എസ്റ്റേറ്റുകളിലെ റബർ മരങ്ങൾ മുറിക്കാൻ എ.വി.ടിയും അനുമതി തേടി. ആദ്യം നിേഷധിച്ചെങ്കിലും പിന്നീട് കൃഷിയാവശ്യത്തിന് മരം മുറിക്കണമെന്ന ആവശ്യം കോടതി അനുവദിക്കുകയായിരുന്നു. അന്തിമവിധി വരുന്നത് വരെ കൈമാറ്റമുൾപ്പെടെ മറ്റു നടപടികള്‍ വിലക്കുകയും ചെയ്തു.കമ്പനി തങ്ങൾക്ക് തീറെഴുതി തന്നെന്നു പറഞ്ഞ് എ.വി.ടി ഹാജരാക്കിയത് വ്യാജ രേഖകളാണെന്നായിരുന്നു അപ്പീൽ ഹരജിയിലെ വാദം. കമ്പനിയുടെ കൈവശമുള്ളത് അനധികൃത കൈയേറ്റ ഭൂമിയാണെന്നും തിരിച്ചുപിടിക്കാൻ സ്പെഷൽ ഒാഫിസർ മുഖേന നടപടിയെടുത്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. വ്യാജ രേഖ ചമക്കൽ കേസിൽ ൈക്രംബ്രാഞ്ച് അന്വേഷണം നടന്നുവരുകയാണ്. എന്നാൽ, ഭൂമി തിരിച്ചു പിടിക്കാൻ സർക്കാർ കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ മരം മുറി തടയേണ്ടതില്ലെന്നും മറ്റിടപാടുകൾക്ക് നിലവിൽ അനുമതി നൽകിയിട്ടില്ലെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി. സിംഗിൾബെഞ്ച് ഉത്തരവിനെതിരെ ഇതുവരെ സർക്കാർ അപ്പീൽ നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.