കൊച്ചി: കൊട്ടക്കമ്പൂർ ഭൂമിയിടപാടിൽ ജോയ്സ് ജോർജിന്റെ പട്ടയം റദ്ദാക്കിയ നടപടിക്ക് സ്റ്റേ. ദേവികുളം സബ്കലക്ടറ ുടെ നടപടി ഒരു മാസത്തേക്ക് ഹൈകോടതിയാണ് സ്റ്റേ ചെയ്തത്.
ഭൂമിയുടെ ഉടമാവകാശം തെളിയിക്കാനാവശ്യമായ രേഖകൾ ഹാജര ാക്കാത്ത സാഹചര്യത്തിലാണ് ജോയ്സ് ജോർജിെൻറയും ബന്ധുക്കളുടെയും പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കലക്ടർ റദ്ദാക്കിയത്. ഇതിനെതിരെ ജോയ്സ് ജോർജും കുടുംബവും ഹൈകോടതിയിൽ ഹരജി നൽകുകയായിരുന്നു.
ഇടുക്കി വട്ടവട കൊട്ടക്കാമ്പൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 58ൽ 32 ഏക്കറാണ് ജോയ്സ് ജോർജ് അടക്കം ഏഴ് കുടുംബാംഗങ്ങൾക്കുള്ളത്. കൊട്ടക്കാമ്പൂരിൽ താമസിക്കുന്ന തമിഴ് വംശജരും പട്ടികജാതി വിഭാഗക്കാരുമായ മുരുകൻ, ഗണേശൻ, വീരമ്മാൾ, പൂങ്കൊടി, ലക്ഷ്മി, ബാലൻ, മാരിയമ്മാൾ, കുമാരക്കൾ എന്നിവരിൽനിന്ന് 2001ൽ ജോയ്സിെൻറ പിതാവ് ജോർജ് 32 ഏക്കർ പവർ ഓഫ് അറ്റോർണിയിലൂടെ കൈവശപ്പെടുത്തിയെന്ന് 2014ലാണ് കലക്ടർക്ക് പരാതി ലഭിക്കുന്നത്. വ്യാജരേഖകൾ ഉപയോഗിച്ച് ആദ്യ ഉടമകളുടെ പേരിൽ പട്ടയം തരപ്പെടുത്തി പിന്നീട് സ്വന്തമാക്കിയെന്നാണ് ആരോപണം.
വ്യാജ പട്ടയത്തിലൂടെ സർക്കാർ ഭൂമി കൈയേറിയതാണെന്ന അന്നത്തെ ദേവികുളം സബ് കലക്ടർ വി.ആർ. േപ്രംകുമാറിെൻറ റിപ്പോർട്ടിനെ തുടർന്ന് 25.4 ഏക്കറിെൻറ പട്ടയം 2017 നവംബർ 11ന് സർക്കാർ റദ്ദാക്കി. കൊട്ടക്കാമ്പൂരിൽ ഒറ്റദിവസം എട്ടുപേർക്ക് പട്ടയം നൽകിയെന്നും അദ്ഭുതകരമായ വേഗത്തിലാണ് നടപടി പൂർത്തിയാക്കിയതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതാണ് പട്ടയം റദ്ദാക്കാനുള്ള കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. 1979ലെ രജിസ്റ്ററിൽ ഇത് സർക്കാർ ഭൂമിയെന്ന് രേഖപ്പെടുത്തിയതായും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.