കൊച്ചി: ന്യൂനപക്ഷ ക്ഷേമ കോർപറേഷനിൽ മന്ത്രി കെ.ടി. ജലീൽ ബന്ധുനിയമനം നടത്തിയെന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥ ാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിെൻറ ആരോപണത്തിൽ വ്യക്തതയില്ലെന്ന് ഹൈകോടതി. രാഷ്ട്രീയ ആരോപണം മാത്രമാണിത െന്ന് കരുതുന്നതായും ജസ്റ്റിസ് പി. ഉബൈദ് വാക്കാൽ വ്യക്തമാക്കി.
സംസ്ഥാന ന്യൂനപക്ഷ വികസന ഫിനാൻസ് കോർപ റേഷനിലെ നിയമനം സംബന്ധിച്ച് മന്ത്രിക്കെതിരെ കേസെടുക്കാൻ വിജിലൻസിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഫിറോസ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. അതേസമയം, ഫിറോസ് നൽകിയ പരാതിയിൽ അഴിമതി നിരോധനനിയമപ്രകാരമുള്ള കുറ്റകൃത്യം വ്യക്തമല്ലാത്ത സാഹചര്യത്തിൽ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ നടപടി വേണ്ടതില്ലെന്ന് തീരുമാനിച്ചതായി വിജിലൻസ് രേഖാമൂലം സമർപ്പിച്ച വിശദീകരണത്തിൽ അറിയിച്ചു.
രാഷ്ട്രീയ താൽപര്യം മുൻനിർത്തിയുള്ള പരാതിയാണ് ഫിറോസിേൻറതെന്ന് വിജിലൻസിെൻറ വിശദീകരണത്തിൽ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലുള്ള ആരോപണത്തിൽ അഴിമതി നിരോധനനിയമം ബാധകമാവില്ല. ഇ-മെയിലിലാണ് പരാതി ലഭിച്ചത്. പൊതുപ്രവർത്തകനെതിരായ ആരോപണമായതിനാൽ മുൻകൂർ അനുമതിയില്ലാതെ അന്വേഷണമോ പരിശോധനയോ നടത്താൻ വിജിലൻസിന് കഴിയില്ല. ഫിറോസിെൻറ പരാതി അഡീ. ചീഫ് സെക്രട്ടറിക്ക് (വിജിലൻസ്) കൈമാറിയെങ്കിലും അന്വേഷണമോ പരിശോധനയോ വേണ്ടതില്ലെന്ന നിർദേശമാണ് ലഭിച്ചത്.
അനാവശ്യ അഴിമതി ആരോപണങ്ങൾക്കെതിരെ രമേശ് ചെന്നിത്തല കേസിൽ കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേ തത്ത്വം ഈ കേസിലും ബാധകമാണ്. പരാതിയിൽ നടപടി വേണ്ടതില്ലെന്ന നിയമോപദേശമാണ് വിജിലൻസിന് ലഭിച്ചത്. നിയമോപദേശം ലഭിച്ചതിെൻറയും അഡീ. ചീഫ് സെക്രട്ടറി അന്വേഷണത്തിന് അനുമതി നിഷേധിച്ചതിെൻറയും അടിസ്ഥാനത്തിൽ ഫിറോസിെൻറ പരാതിയിൽ നടപടിയെടുത്തില്ലെന്ന് വിജിലൻസ് വിശദീകരണത്തിൽ ചൂണ്ടിക്കാട്ടി.
നിയമനം നടത്താനുള്ള മന്ത്രിയുടെ അവകാശമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് വെള്ളിയാഴ്ച കേസ് പരിഗണിക്കവേ കോടതി വാക്കാൽ നിരീക്ഷിച്ചു. പരാതിയിൽ കേസെടുക്കുന്നില്ലെന്ന വിജിലൻസ് നിലപാടിനെതിരെ ഹരജിക്കാരൻ കീഴ്ക്കോടതിയെ സമീപിക്കുകയായിരുന്നു വേണ്ടത്. നേരിട്ട് ഹൈകോടതിയെ സമീപിച്ചതെന്തിനെന്നും കോടതി ആരാഞ്ഞു. ആരോപണങ്ങളിലെ ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഫിറോസിനോടുതന്നെ നേരത്തേ കോടതി നിർദേശിച്ചിരുന്നു. ഇതുസംബന്ധിച്ച വിശദീകരണം ഹരജിക്കാരൻ സമർപ്പിച്ചു. തുടർന്ന് ഇൗ വിശദീകരണമടക്കം പരിശോധിക്കാൻ കേസ് ജൂലൈ 18ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.