തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽപാത (സിൽവർ ലൈൻ)ക്കായി ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാൻ 11 ജില്ലകളിലും പ്രത്യേക ലാൻഡ് അക്വിസിഷൻ സെല്ലുകൾ ആരംഭിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. ഒക്ടോബർ 15 ഒാടെ ഭൂമിയേെറ്റടുക്കൽ നടപടികൾ ആരംഭിക്കാനാണ് ആലോചന. വിരമിച്ച ഉദ്യോഗസ്ഥരെയടക്കം കരാർ അടിസ്ഥാനത്തിൽ നിയമിച്ചാകും ജില്ലകളിൽ സെല്ലുകൾ ആരംഭിക്കുക.
തിരുവനന്തപുരം മുതൽ കാസർകോട് 529 കിേലാമീറ്ററിൽ അതിവേഗ പാത പൂർത്തിയാക്കാൻ 65,000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. വിവിധ രാജ്യാന്തര ഏജൻസികളിൽനിന്നായി 33,700 കോടി വായ്പയായി സമാഹരിക്കും. പദ്ധതിക്ക് ഭൂമിയേറ്റെടുക്കുന്നതിനാവശ്യമായ തുക കണ്ടെത്തുന്നതിന് ധനകാര്യസ്ഥാപനങ്ങൾ, ദേശസാത്കൃത ബാങ്കുകൾ എന്നിവരെ സമീപിക്കാനും കെ. റെയിലിന് നേരത്തേ മന്ത്രിസഭ നിർദേശം നൽകിയിരുന്നു. പാരിസ് ആസ്ഥാനമായ സിസ്ട്രയാണ് കെ. റെയിലിനുവേണ്ടി ഡി.പി.ആർ തയാറാക്കിയത്. ജനസാന്ദ്രത കുറഞ്ഞ സ്ഥലത്ത് കൂടിയാണ് പാത കടന്നുപോകുന്നതെന്നും അതിനാൽ കുറഞ്ഞ ഭൂമി മാത്രമേ വേണ്ടിവരൂവെന്നുമാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.