കൊച്ചി : സ്വയംഭരണ സ്ഥാപനങ്ങളിലെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സർക്കാറിന്‍റെ നടപടി ഹൈകോടതി തടഞ്ഞു. ഇതുവരെ പൂർത്തീകരിക്കാത്ത നിയമനങ്ങളെയാണ് തടഞ്ഞത്. അന്തിമ ഉത്തരവ് വരുന്നത് വരെ നടപടികൾ പൂർത്തിയായ നിയമനങ്ങളെ ഈ ഉത്തരവ് ബാധിക്കില്ലെന്നും ഹൈക്കോടതി. അതുവരെ തുടര്‍നടപടികള്‍ പാടില്ലെന്നും ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്.
കില, കെൽട്രോൺ, എഫ്.ഐ.ടി, വനിത കമീഷൻ, കെ ബിപ് തുടങ്ങിയ സ്ഥാപനങ്ങളിലെ താൽക്കാലിക നിയമനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളാണ് പരിഗണിച്ചത്. ഒരാഴ്ചക്കകം സർക്കാറും ബന്ധപ്പെട്ട പൊതുമേഖല സ്ഥാപനങ്ങളും മറുപടി നൽകണം.
പത്ത് വര്‍ഷമായി ജോലിചെയ്യുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ സർക്കാർ നടപടിയാണ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. റാങ്ക് ഹോള്‍ഡേഴ്‌സിന്‍റെതടക്കം ആറ് ഹരജികളാണ് കോടതി പരിഗണിച്ചത്. പി.എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെട്ടവർ പുറത്ത് നില്‍ക്കുമ്പോൾ താത്ക്കാലികക്കാരെ നിയമിക്കുന്നുവെന്നായിരുന്നു ഹരജിയിലെ വാദം. 12ാം തീയതി കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.