െകാച്ചി: പി.വി. അൻവർ എം.എൽ.എയുടെ ഭാര്യാപിതാവിെൻറ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമിച്ച തടയണയിൽനിന്ന് വെള്ളം ഒഴുക്കിക്കളയണമെന്ന് ഹൈകോടതി. തടയണയിൽ വെള്ളം കെട്ടി നിൽക്കുന്നത് അപകടഭീഷണി ഉയർത്തുന്നതായി സർക്കാർ അറിയിച്ചതിനെ തുടർന്നാണ് നിർദേശം. വെള്ളം നീക്കാൻ തയാറാണെന്ന് ഉടമയും അറിയിച്ചു.
വെള്ളം ഒഴിവാക്കുന്നുണ്ടെന്ന് മലപ്പുറം കലക്ടർ ഉറപ്പുവരുത്തണമെന്നും മേൽനോട്ടത്തിന് സാേങ്കതിക വിദഗ്ധരടക്കം ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കോടതി നിർദേശിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട കോടതി കേസ് ഇതിനുശേഷം പരിഗണിക്കാൻ മാറ്റി. കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലയിലെ തടയണയും വാട്ടർ തീം പാർക്കും അനധികൃതമാണെന്നും പൊളിക്കണമെന്നും ആവശ്യപ്പെട്ട് ഒാൾ കേരള റിവർ പ്രൊട്ടക്‌ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ടി.വി. രാജൻ നൽകിയ ഹരജിയിലാണ് ഇടക്കാല നിർദേശം.
വിവാദ തടയണ പൊളിക്കാൻ മലപ്പുറം ജില്ല കലക്ടർ 2017 ഡിസംബർ 12ന് പുറപ്പെടുവിച്ച ഉത്തരവ് അബ്ദുല്ലത്തീഫ് നൽകിയ ഹരജിയിൽ സ്റ്റേ ചെയ്തിരുന്നു. ഇതിനിടെയാണ് വാട്ടർ തീം പാർക്കും തടയണയും പൊളിക്കണമെന്നാവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജി നൽകിയത്.
ഒട്ടേറെപ്പേരുടെ കുടിവെള്ള സ്രോതസ്സായ അരുവി തടഞ്ഞാണ് തടയണ നിർമിച്ചതെന്നും ഇതിനുതാഴെ വാട്ടർ തീം പാർക്ക് നിർമിച്ചത് പരിസ്ഥിതി നാശത്തിനിടയാക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, തടയണക്കും വാട്ടർ തീം പാർക്കിനുമെതിരെ അൻവറിെൻറ രാഷ്ട്രീയ എതിരാളികളാണ് അപവാദപ്രചാരണം നടത്തുന്നതെന്നാണ് അബ്ദുല്ലത്തീഫിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.