കൊച്ചി: വിജിലൻസിെൻറ പ്രവർത്തനം ഇപ്പോൾ നാഥനില്ലാ കളരി പോലെയായോയെന്ന് ഹൈകോടതി. വിജിലൻസ് തലപ്പത്ത് ഉദ്യോഗസ്ഥരൊന്നുമില്ലേെയന്നും അടിക്കടി ഉേദ്യാഗസ്ഥരെ മാറ്റിനിയമിക്കാനാണെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു സംവിധാനം പ്രവർത്തിക്കുന്നതെന്നും സിംഗിൾ ബെഞ്ച് വാക്കാൽ ആരാഞ്ഞു. തനിക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി അനൂപ് ജേക്കബ് നൽകിയ ഹരജി പരിഗണിക്കെവയാണ് കോടതിയുടെ നിരീക്ഷണം.
വിജിലൻസിെൻറ തലപ്പത്ത് സത്യസന്ധരായ ഉേദ്യാഗസ്ഥരെയാണ് നിയമിക്കേണ്ടത്. വസ്തുതകളുടെ പിൻബലത്തോടെ ലഭിക്കുന്ന പരാതികളിൽ മാത്രമേ തുടർനടപടികൾ വേണ്ടതുള്ളൂ. ലഭിക്കുന്ന പരാതികളിൽ കഴമ്പുണ്ടോയെന്ന് വിജിലൻസ് വിലയിരുത്തണമെന്നും അതിന് ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.