തിരുവനന്തപുരം: ഡോ. രാജൻ ഗുരുക്കൾ കമീഷെൻറ ശിപാർശകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയമം (2007) ഭേദഗതി ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭ ഗവർണറോട് ശിപാർശ ചെയ്തു. ഈ ഭേദഗതികളുടെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുനഃസംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസ കൗൺസിലിെൻറ കീഴിൽ ഉപദേശക കൗൺസിലുകൾക്ക് പകരം ഉപദേശക ബോഡികൾ കൊണ്ടുവരാനാണ് ഒാർഡിനൻസിലെ നിർദേശം. കേന്ദ്രസർക്കാറിെൻറ മാനവ വിഭവ വികസന മന്ത്രാലയത്തിന് കീഴിെല രാഷ്ട്രീയ ഉച്ഛതർ ശിക്ഷാ അഭിയാെൻറ (റുസ) മാർഗനിർദേശങ്ങൾ കൂടി കണക്കിലെടുത്താണ് ഭേദഗതികൾ. 2007ലാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയമം കൊണ്ടുവന്നത്.
ദേശീയതലത്തിൽ തന്നെ ഇത് പ്രശംസിക്കപ്പെട്ടിരുന്നു. കഴിഞ്ഞ സർക്കാർ നിയമം ലംഘിച്ച് മുന്നോട്ടുപോയതാണ് നിയമഭേദഗതി അനിവാര്യമാക്കിയതെന്ന് ഡോ. രാജൻ ഗുരുക്കൾ പറഞ്ഞു. മുൻ വൈസ് ചാൻസലറായിരിക്കണം കൗൺസിലിെൻറ വൈസ് ചെയർമാൻ എന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ, മുൻ സർക്കാർ അത് ലംഘിച്ച് മുൻ അംബാസഡറെ കൗൺസിൽ വൈസ് ചെയർമാനാക്കി. കൗൺസിലിെൻറ ഭാഗമായി എക്സിക്യൂട്ടിവ് കൗൺസിൽ രൂപവത്കരിച്ചതും നിയമപ്രകാരമായിരുന്നില്ല. ഇതെല്ലാം കാരണം ഉന്നത വിദ്യാഭ്യാസ കൗൺസിലിെൻറ പ്രവർത്തനം ഏറെക്കുറെ നിശ്ചലമായി. ഈ സാഹചര്യത്തിലാണ് നിയമഭേദഗതിക്ക് തീരുമാനിച്ചതെന്ന് സർക്കാർ വ്യക്തമാക്കി.
നാല് പുതിയ ആയുര്‍വേദ ആശുപത്രികള്‍
തിരുവനന്തപുരം ജില്ലയിലെ കരുങ്കുളം, ആലപ്പുഴ ജില്ലയിലെ രാമങ്കരി, ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, എറണാകുളം ജില്ലയിലെ മഞ്ഞള്ളൂള്‍ എന്നിവിടങ്ങളില്‍ പുതിയ ആയുര്‍വേദ ഡിസ്പന്‍സറികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. അതിനാവശ്യമായ 16 തസ്തികകള്‍ സൃഷ്ടിക്കും. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ-ജനറല്‍-താലൂക്ക് ആശുപത്രികളില്‍ 197 സ്റ്റാഫ് നഴ്സ് (ഗ്രേഡ് 2), 84 ലാബ് ടെക്നിഷ്യന്‍ ഗ്രേഡ്-2 തസ്തികകള്‍ സൃഷ്ടിക്കും.
സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു. ജയില്‍ വകുപ്പില്‍ 25 പ്രിസണ്‍ ഓഫീസര്‍ കം ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. കേരള ഹൈക്കോടതി എസ്റ്റാബ്ളിഷ്മെന്‍റിലേക്ക് 33 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. പീരുമേട് താലൂക്കില്‍ മഞ്ചുമല വില്ലേജില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ ട്രെയ്നിങ് സെന്‍ററും എയര്‍ സ്ട്രിപ്പും നിര്‍മിക്കുന്നതിന് എന്‍സിസി വകുപ്പിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ടാണ് അനുമതി നല്‍കുന്നത്.
റോഡ് പരിപാലനത്തിന് പ്രത്യേക വിഭാഗം
പൊതുമരാമത്ത് വകുപ്പില്‍ റോഡ് പരിപാലനത്തിന് പ്രത്യേക വിഭാഗം രൂപീകരിക്കാന്‍ തീരുമാനിച്ചു. അതിന് വേണ്ടി ഒരു ചീഫ് എഞ്ചിനിയറുടെ തസ്തിക സൃഷ്ടിക്കും. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡ് പരിപാലനം കാര്യക്ഷമമാക്കാനാണ് പ്രത്യേക വിഭാഗം രൂപീകരിക്കുന്നത്. സംസ്ഥാനത്തെ 10 ഗ്രാമ ന്യായാലയങ്ങളില്‍ അസിസ്റ്റന്‍റ് പബ്ലിക് പ്രൊസിക്യൂട്ടറുടെ ഓരോ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
മനോജ് ജോഷി ജിഎഡി സെക്രട്ടറി
കേന്ദ്ര ഡപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി തിരികെ വരുന്ന മനോജ് ജോഷിയെ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. പൊതുജന സമ്പര്‍ക്ക വകുപ്പിന്‍റെയും നോര്‍ക്കയുടെയും അധിക ചുമതലയും അദ്ദേഹത്തിനുണ്ടാകും. കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് വരുന്ന ബിശ്വനാഥ് സിഹ്നയെ ധനകാര്യ (എക്സ്പന്‍ഡിച്ചര്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.