കൊച്ചി: ഹയർ സെക്കൻഡറി വിദ്യാർഥികളുടെ മോഡറേഷനൊപ്പം ഗ്രേസ് മാർക്ക് സംവിധാനവ ും നിർത്തണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ അപ്പീൽ ഹരജി. ഈ വിഷയങ്ങളിൽ കേന്ദ്രസർ ക്കാർ വിളിച്ച യോഗത്തിലെ തീരുമാനങ്ങൾ മുഴുവൻ നടപ്പാക്കാൻ സംസ്ഥാന സർക്കാറിന് നി ർദേശം നൽകണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട കരവാളൂർ സ്വദേശി റോഷൻ ജേക്കബടക്കം മ ൂന്ന് വിദ്യാഥികളാണ് അപ്പീൽ നൽകിയത്.
കേരള സിലബസിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് മാർക്ക് മോഡറേഷൻ നിർത്തണമെന്ന കേന്ദ്രസർക്കാർ യോഗത്തിലെ തീരുമാനം നാലു മാസത്തിനകം നടപ്പാക്കാൻ ഇവർ നൽകിയ ഹരജിയിൽ സിംഗിൾബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു.
എന്നാൽ, ഗ്രേസ് മാർക്ക് ഉൾപ്പെടെയുള്ളവകൂടി നിർത്തണമെന്ന ആവശ്യം സിംഗിൾ ബെഞ്ച് പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീലുമായി ഡിവിഷൻബെഞ്ചിനെ സമീപിച്ചത്. ഡിവിഷൻബെഞ്ച് സർക്കാറിനോട് വിശദീകരണം തേടി.
വിവിധ സിലബസുകളിലെ ഹയർ സെക്കൻഡറി വിദ്യാർഥികളോടുള്ള വിവേചനം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ 2017 ഏപ്രിൽ 24ന് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു.
മോഡറേഷൻ അവസാനിപ്പിക്കാൻ മറ്റ് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാർ സമ്മതിച്ചെങ്കിലും കേരളം ഒരുവർഷംകൂടി സമയം തേടി. എന്നാൽ, 2018 ഏപ്രിൽ 24ന് അനുവദിച്ച കാലാവധി കഴിഞ്ഞിട്ടും സർക്കാർ നടപടി സ്വീകരിച്ചില്ലെന്ന് അപ്പീലിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.