ഹൈറിച്ച് തട്ടിപ്പ്; നടപടി കടുപ്പിച്ച് ഇ.ഡി, 260 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു

കൊച്ചി: ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ് തട്ടിപ്പ്; ഹൈറിച്ച് ഉടമകൾക്കെതിരെ എൻഫോഴ്സ്മന്‍റെ് ഡയറക്ടറേറ്റ് നടപടികൾ കടുപ്പിക്കുന്നു. ഇതേതുടർന്ന് കമ്പനിയുടമകളുടെ 260 കോടിയുടെ സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചു. അന്വേഷണ ഭാഗമായി ഇ.ഡി കഴിഞ്ഞ ദിവസം കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ 14 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കമ്പനിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലും പ്രമോട്ടേഴ്സ്, കുടുംബാംഗങ്ങൾ എന്നിവരുടെ അക്കൗണ്ടുകളിലും ഉണ്ടായിരുന്ന 32 കോടിയും മരവിപ്പിച്ച സംഖ്യയിൽ ഉൾപ്പെടുന്നുണ്ട്. ഇതോടൊപ്പം 70 ലക്ഷം രൂപയുടെ കറൻസികൾ, നാല് കാറുകൾ, പ്രമോട്ടർമാരുടെയും കമ്പനിനടത്തിപ്പുകാരുടെയും 15 കോടിയുടെ വസ്തുവകകൾ എന്നിവയും പിടിച്ചെടുത്തിരുന്നു.

മൾട്ടിലെവൽ മാർക്കറ്റിങിൽ അംഗത്വ ഫീസ് ഇനത്തിൽ മാത്രം 1157 കോടി തട്ടിയെന്നും ഇതിൽ 250 കോടി പ്രമോട്ടർമാരായ കെ.ഡി. പ്രതാപൻ, ഭാര്യ ശ്രീന എന്നിവർ കൈക്കലാക്കിയെന്നുമാണ് അന്വേഷണ സംഘം ആരോപിക്കുന്നത്. കൂടാതെ ഇവർ ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തെ തുടർന്ന് ആദ്യഘട്ടത്തിൽ 212 കോടി രൂപ മരവിപ്പിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് 48 കോടി രൂപ കൂടി മരവിപ്പിച്ചത്. 

Tags:    
News Summary - High rich scam ED freezes assets worth 260 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.