തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഇൗ അധ്യയനവർഷം തസ്തിക നഷ്ടപ്പെട്ട് പുറത്താകുന്ന ഹൈസ്കൂൾ അധ്യാപകരെ നിലനിർത്താൻവേണ്ടി മാത്രം അധ്യാപക വിദ്യാർഥി അനുപാതം നിബന്ധനകേളാടെ 1:40 ആക്കി സർക്കാർ ഉത്തരവ്. നിലവിൽ ഹൈസ്കൂളിൽ അധ്യാപക വിദ്യാർഥി അനുപാതം 1:45 ആണ്. ജില്ലയിലെ സർക്കാർ സ്കൂളുകൾ ഒരു യൂനിറ്റായും ഒരു വിദ്യാഭ്യാസ ഏജൻസി (മാനേജ്മെൻറ്) ഒരു യൂനിറ്റായും പരിഗണിച്ചായിരിക്കും ഉത്തരവ് നടപ്പാക്കുക.
അധ്യാപക വിദ്യാർഥി അനുപാതം 1:40 എന്നത് പുനർവിന്യസിക്കപ്പെട്ട സംരക്ഷിത അധ്യാപകരെ മാതൃസ്കൂളിലേക്ക് തിരികെ വിളിക്കുന്നതിനും ഉപയോഗിക്കാം. 1:40 അനുപാതത്തിലൂടെ സംരക്ഷണം നൽകുന്ന അധ്യാപകരെ അവരുടെ കാറ്റഗറിയിൽ ഉണ്ടാകുന്ന തൊട്ടടുത്ത ഒഴിവിൽ ക്രമീകരിക്കണം.
ഇവർ ഉള്ളപ്പോൾ ഇവരുടെ കാറ്റഗറിയിൽ സ്ഥിരമായോ താൽക്കാലികമാേയാ ഉണ്ടാകുന്ന ഒഴിവുകളിൽ പുതിയ നിയമനം അനുവദിക്കില്ല. ഇങ്ങനെ സംരക്ഷണം അനുവദിക്കുേമ്പാൾ വിഷയാനുപാതം കർശനമായും ഉറപ്പാക്കണം. ഭാഷാ അധ്യാപകരെ നിലനിർത്താനും ഇൗ അനുപാതം പ്രയോജനപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.