ഹിജാബ് നിരോധനം: ജി.ഐ.ഒ സുപ്രീംകോടതിയിൽ

കോഴിക്കോട്: ഹിജാബ് ഇസ്ലാമിക വിശ്വാസപ്രകാരം അനിവാര്യമായ മതാചാരമായി കാണാനാവില്ലെന്ന കർണാടക ഹൈകോടതി വിധിക്കെതിരെ ഗേൾസ് ഇസ്‍ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ) കേരളഘടകം സുപ്രീംകോടതിയെ സമീപിച്ചു.

സംസ്ഥാന പ്രസിഡന്‍റ് അഡ്വ. തമന്ന സുൽത്താനയാണ് ഹരജി സമർപ്പിച്ചത്. കർണാടകയിലെ സ്കൂൾ യൂനിഫോമിന്റെ ഭാഗമായി ഹിജാബും ഫുൾസ്ലീവും നിരോധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ശരിവെച്ച ഹൈകോടതി നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹിജാബ് ലോകവ്യാപകമായിതന്നെ അംഗീകരിച്ച വസ്ത്രധാരണരീതിയാണെന്നും കോടതിവിധി വിശ്വാസസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണെന്നുമാണ് ഹരജിക്കാരുടെ പ്രധാന വാദം.

അഭിഭാഷകരായ ഹാരിസ് ബീരാൻ, അമീൻ ഹസ്സൻ എന്നിവർ മുഖേനയാണ് ഹരജി സമർപ്പിച്ചത്.

Tags:    
News Summary - Hijab ban: GIO in Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.