ഹിജാബിലെ ഹൈക്കോടതി വിധി: സുപ്രിം കോടതി ഇടപെടൽ അനിവാര്യമെന്ന് ലീഗ് എം.പി മാർ

ഹിജാബ് സംബന്ധിച്ചുണ്ടായ നിർഭാഗ്യകരമായ കർണ്ണാടക ഹൈക്കോടതി വിധിയുടെ പശ്ചാതലത്തിൽ ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തിന്റെ സുരക്ഷക്ക് വേണ്ടി സുപ്രിം കോടതിയുടെ ഇടപെടൽ അനിവാര്യമായിത്തീർന്നിരിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്ന് മുസ്ലിം ലീഗ് ലോക് സഭാംഗങ്ങളായ ഇ.ടി.മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് കനി എന്നിവരും രാജ്യസഭാംഗമായ പി.വി അബ്ദുൽ വഹാബും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഹിജാബ് മതപരമായ വിശ്വാസത്തിന്റെയും അനുഷ്ഠാനത്തിന്റെയും ഭാഗമാണെന്ന വസ്തുത അവിതർക്കിതമാണ്. ആ നിലയിൽ മതസ്വാതന്ത്ര്യത്തി​ന്റെയും വ്യക്തിയുടെ മൗലികാവകാശങ്ങളുടെയും ഭാഗമാണ് ഹിജാബ് എന്ന വസ്ത്രധാരണ രീതി. ആരിലും അത് അടിച്ചേല്പിക്കാനല്ല, സ്വന്തം ജീവിതത്തിൽ പാലിക്കാനുള്ള അവകാശം സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് ബന്ധപ്പെട്ടവർ ആവശ്യമുന്നയിച്ചത്. അതാകട്ടെ , ഭരണഘടനയുടേയും അതിന്റെ അടിസ്ഥാന താൽപര്യമായ മതേതരത്വത്തിന്റെയും ആധുനിക സമൂഹം ആദരിച്ചംഗീകരിക്കുന്ന ബഹുസ്വരതയുടേയും അനിവാര്യതാൽപര്യവുമാണ്. ഹൈക്കോടതി വിധിയിൽ പരിഗണിക്കപ്പെടാതെ പോയ ഈ വസ്തുതകൾ സുപ്രീംകോടതി ഇടപെട്ട് പുനഃസ്ഥാപിക്കണമെന്ന് പ്രത്യാശിക്കുന്നതായി എം. പിമാർ പറഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നാളെ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകുമെന്ന് എം.പിമാർ അറിയിച്ചു.

Tags:    
News Summary - Hijab High Court verdict: League MPs say Supreme Court intervention is necessary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.