പാലക്കാട്: ഹിന്ദു ഐക്യവേദിയുടെ 22ാമത് സംസ്ഥാന സമ്മേളനം ഏപ്രിൽ നാല്, അഞ്ച്, ആറ് തീയതികളിലായി പാലക്കാട്ട് നടക്കും. ഏപ്രിൽ നാലിന് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ ചേരുന്ന ഹിന്ദു നേതൃസമ്മേളനത്തിൽ കേരളത്തിലെ 250ലധികം ഹൈന്ദവ സംഘടനകളുടെ നേതാക്കൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭാഗവത ആചാര്യൻ ഉദ്ദിത് ചൈതന്യ ഉദ്ഘാടനം ചെയ്യും. ഹിന്ദു നേതൃസമ്മേളനം, മഹിള സമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ.
പ്രതിനിധി സമ്മേളനം ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ നടക്കും. അഞ്ചിന് ചൈതന്യാന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്യും. ആറിന് രാവിലെ പത്തിന് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനു മുന്നോടിയായി ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നടക്കുന്ന സംവാദത്തിൽ പ്രഫ. ടി.എൻ. സരസു, അഡ്വ. ടി.പി. സിന്ധുമോൾ, എം.പി. അഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.