തിരുവനന്തപുരം: രക്താർബുദം ബാധിച്ച് കഴിഞ്ഞദിവസം മരിച്ച ഇടുക്കിയിലെ 14കാരന് എച്ച്.െഎ.വി പകർന്നത് റീജനല്‍ കാന്‍സര്‍ സെൻററില്‍നിന്ന് രക്തം സ്വീകരിച്ചതുവഴിയല്ലെന്ന് ആർ.സി.സി. തമിഴ്നാടിനോട് ചേർന്ന കേരളാതിർത്തിയിൽ താമസിച്ചിരുന്ന ബാലൻ ആർ.സി.സിയിൽ വരുന്നതിന് മുമ്പ് പല ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. അവിടെനിന്നെല്ലാം നിരവധി തവണ രക്തപരിശോധനകളും മറ്റ് ചികിത്സകളും സ്വീകരിച്ചിട്ടുണ്ട്. ആർ.സി.സിയിൽ എത്തിയശേഷം ബാലന് നൽകിയതായി പറയുന്ന രക്തസാമ്പിളുകളിൽ എച്ച്.െഎ.വി സാന്നിധ്യം കണ്ടെത്തിയിട്ടില്ല. രക്തം നൽകിയ ദാതാക്കളുടെ പട്ടിക പരിശോധിച്ചതിലും എച്ച്.െഎ.വി ബാധിതർ ഇല്ലെന്നും ആർ.സി.സി വ്യക്തമാക്കി.
എച്ച്.െഎ.വി സ്ഥിരീകരിക്കുകയും രക്താർബുദം ബാധിച്ച് അടുത്തിടെ മരിക്കുകയും ചെയ്ത ആലപ്പുഴ സ്വദേശി ബാലികക്ക് നൽകിയ രക്തത്തിെൻറ ബാക്കി ഇടുക്കിക്കാരനായ ബാലനും നൽകിയെന്ന ആരോപണം ശരിയല്ല. അപ്രകാരം രക്തഘടകം നൽകിയിട്ടില്ലെന്നും ആർ.സി.സി അധികൃതർ വ്യക്തമാക്കി. ആലപ്പുഴയിലെ ബാലികക്ക് ആർ.സി.സിയിൽനിന്ന് രക്തം സ്വീകരിച്ചതുവഴി എച്ച്.െഎ.വി ബാധയുണ്ടായ സംഭവമാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് തുടക്കം. എന്നാൽ, ഇടുക്കിയിലെ കുട്ടിയുടെ ബന്ധുക്കൾ ആര്.സി.സിക്കെതിരെ ഉറച്ചുനിൽക്കുകയാണ്. രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്ന കുട്ടി ഏപ്രിൽ 26നാണ് മരിച്ചത്.
ആർ.സി.സിയിലെ രക്തബാങ്കിെൻറ പ്രവർത്തനം അടിസ്ഥാന മാർഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണെന്ന ആരോപണവും ശക്തമാണ്. ഇതിനിടെ ശ്രീചിത്രയിലേക്ക് ആർ.സി.സി രക്തബാങ്കിൽനിന്ന് നൽകിയ 10 യൂനിറ്റ് രക്തഘടകത്തില്‍ ഒരെണ്ണം എച്ച്.ഐ.വി പോസിറ്റീവായിരുന്നു എന്ന സ്ഥിരീകരണവുമുണ്ട്. എന്നാൽ, ഏത് രക്തം സ്വീകരിച്ചാലും അത് ന്യൂക്ലിക് ആസിഡ് ടെസ്റ്റ് (നാറ്റ്) പരിശോധന നടത്തിയശേഷമേ രോഗികൾക്ക് നൽകാറുള്ളൂവെന്ന് ശ്രീചിത്ര വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.