സുൽത്താൻ ബത്തേരി: വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയം വൻ മോഷണം. 21 ലക്ഷം രൂപയും 25 പവൻ സ്വർണാഭരണങ്ങളും കവർന്നു. സുൽത്താൻ ബത്തേരി നഗരത്തിൽനിന്ന് ആറ് കിലോമീറ്റർ അകലെ നായ്ക്കട്ടി ചിത്രാലയക്കര മാളപ്പുരയിൽ സലാമിെൻറ വീട്ടിൽ ഞായറാഴ്ച രാത്രിയാണ് മോഷണം.
വീടിെൻറ വാതിലിനു സമീപത്തെ ഡിസൈൻ ഗ്ലാസ് തകർത്ത ശേഷം കതക് തുറന്ന് അകത്ത് കടക്കുകയായിരുന്നു. വീട്ടുകാർ നായ്ക്കട്ടിക്കടുത്ത നിരപ്പത്തുള്ള ബന്ധുവീട്ടിൽ പോയപ്പോഴാണ് സംഭവം.
കിടപ്പുമുറിയിലെ കട്ടിലിലെ രഹസ്യ അറയിൽ സൂക്ഷിച്ച പണവും അലമാരയിലെ സ്വർണവുമാണ് കവർന്നത്. 21 ലക്ഷം രൂപ നഷ്ടപ്പെട്ടതായി വീട്ടുകാർ പൊലീസിന് പരാതി നൽകി. മാലയും വളകളും കമ്മലുകളുമടക്കം നഷ്ടപ്പെട്ടു.
കുടകിൽ ഇഞ്ചികൃഷിയും മറ്റും നടത്തുന്ന സലാം ജില്ലയിൽ ഇഞ്ചി വ്യാപാരവും നടത്തുന്നുണ്ട്. പൊലീസ് ഉേദ്യാഗസ്ഥരും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സുൽത്താൻ ബത്തേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.