നെടുങ്കണ്ടം: അന്തിയുറങ്ങാന്‍ കൂരയോ പ്രാഥമികാവശ്യങ്ങൾ നിറേവറ്റാനുള്ള സൗകര്യങ്ങളോ ഇല്ലാതെ ആറംഗ കുടുംബം. നെടുങ്കണ്ടം പഞ്ചായത്ത് ആറാം വാര്‍ഡില്‍ കൈലാസപ്പാറ തോട്ടിന്കരയിൽ താമസിക്കുന്ന കല്ലന്‍കുഴിയില്‍ രാജന്-സതി ദമ്പതികളുടെ കുടുംബത്തിനാണ് ദുര്‍ഗതി.
ഇരട്ടക്കുട്ടികൾ ഉൾപ്പെടെ 16ഉം 12ഉം വയസ്സുള്ള മൂന്ന് പെൺകുട്ടികളടക്കം നാല് മക്കളുള്ള കുടുംബത്തിലെ ഓരോരുത്തരും 500 മീറ്ററോളം ദൂരെ കുത്തനെ കയറ്റത്തിലുള്ള തറവാട് വീട്ടിലെത്തിയാണ് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നത്. രാജെൻറ തറവാട് വീട്ടില്‍നിന്ന് ലഭിച്ച വിഹിതത്തിലാണ് താല്‍ക്കാലിക ഷെഡ് നിര്‍മിച്ചിരിക്കുന്നത്.
സന്ധ്യവിളക്ക് കൊളുത്തുന്നിടം മാത്രം ചെറുതായി മറച്ചിട്ടുണ്ട്. ബാക്കി എല്ലാംകൂടി ഒറ്റമുറി ഷെഡ്. ഗ്രാമപഞ്ചായത്ത് ശൗചാലയം അനുവദിച്ചിരുന്നെങ്കില്‍ ഏറെ ഗുണം ചെയ്തേനെ.
ശക്തമായ കാറ്റത്ത് ഷെഡ് താഴെവീഴുമോ എന്ന ഭയത്താല്‍ മാതാപിതാക്കള്‍ ഉറങ്ങാതെ മക്കൾക്ക് കാവലിരിക്കുകയാണ്. കുട്ടികൾക്ക് വസ്ത്രം മാറാനുള്ള സൗകര്യംപോലും ഈ ഷെഡിലില്ല.
ഇവരുടേത് എ.പി.എൽ റേഷൻ കാർഡ് ആണെന്നാണ് പഞ്ചായത്ത് പറഞ്ഞിരുന്ന ന്യായം. അഞ്ചുവര്‍ഷത്തെ കഠിന പ്രയത്നത്തിനൊടുവില്‍ റേഷന്‍ കാര്‍ഡ് മുന്‍ഗണന പട്ടികയിലാക്കി ലൈഫ് ഭവന പദ്ധതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പക്ഷേ, എന്ന് വീട് അനുവദിച്ചുകിട്ടുമെന്ന്് ആര്‍ക്കും നിശ്ചയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.