ഹോമിയോ ചികിത്സകൻ തോരപ്പ ബാപ്പു അന്തരിച്ചു

മലപ്പുറം: പ്രമുഖ ഹോമിയോ ചികിത്സകനും ആദ്യകാല ഫുട്ബാൾ സംഘാടകനുമായ മലപ്പുറം വലിയങ്ങാടി സ്വദേശി തോരപ്പ മുഹമ്മദ് എന്ന ബാപ്പു (87) അന്തരിച്ചു. ആറ് പതിറ്റാണ്ടായി കോട്ടപ്പടിയിൽ ഹോമിയോ ചികിത്സ നടത്തിയിരുന്ന ഇദ്ദേഹം വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു.

മലപ്പുറം സോക്കർ ക്ലബ് സ്ഥാപകനാണ്. ദീർഘകാലം ജില്ലാ ഫുട്ബാൾ അസോസിയേഷൻ ഭാരവാഹിയായി പ്രവർത്തിച്ചു. 2001ൽ ഫുട്ബാൾ സംഘാടകനെന്ന നിലയിൽ ഫിഫയുടെ അംഗീകാരവും ലഭിച്ചു. മലപ്പുറത്തെ പ്രമുഖ ഫുട്ബാളറും സംഘാടകനുമായ സൂപ്പർ അഷ്റഫ് ബാവ മരുമകനാണ്. ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരം മൂന്നരക്ക് വലിയങ്ങാടി വലിയ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - Homoeopathy doctor death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.