തിരുവനന്തപുരം: ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കണമെന്നും ഗുണനിലവാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയിൽ സ്വകാര്യ ബില്ലുമായി ചിത്തരഞ്ജൻ എം.എൽ.എ. പല ജില്ലകളിലും വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്. ഇതിൽ ക്രമീകരണം വേണം. ഗുണനിലവാരം ഉറപ്പുവരുത്താൻ ഭക്ഷ്യസുരക്ഷ വകുപ്പും ഭക്ഷ്യവകുപ്പും ഊർജിത നടപടികൾ സ്വീകരിക്കണം.
ഹോട്ടലുകളിൽ തൊഴിലെടുക്കുന്നവരിൽ ഭൂരിഭാഗവും അതിഥിത്തൊഴിലാളികളാണ്. അതിനാൽ ഇവരുടെ ആരോഗ്യവും സുരക്ഷയെയും നമ്മുടെ കൂടെ ആവശ്യമായി കാണണം. വിശപ്പിനപ്പുറം ഭക്ഷണം ആഡംബരമായി മാറിയിരിക്കുന്നു. സർക്കാർ പരിപാടികളിൽപോലും ഫൈസ്റ്റാർ ഭക്ഷണം വിളമ്പിയെ തീരൂവെന്നാണ് മനോഭാവം. നാടൻ ഭക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുമ്പോൾ അതിലൂടെ കർഷകരെ സഹായിക്കാം -ചിത്തരഞ്ജൻ ചൂണ്ടിക്കാട്ടി.
തുടർന്ന് ഭക്ഷ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ കൃഷിമന്ത്രി പി. പ്രസാദ് ഭക്ഷണപദാർഥങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും ഏകീകൃത വിലസംവിധാനം ഏർപ്പെടുത്താനുമായി സമഗ്ര നിയമനിർമാണം സർക്കാറിന്റെ പരിഗണനയിലാണെന്ന് അറിയിച്ചു. ബില്ല് തുടർനടപടികൾക്കായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.