സുൽത്താൻ ബത്തേരി: ബത്തേരി കോട്ടക്കുന്നിൽ വീട് കുത്തിത്തുറന്ന് 15 ലക്ഷം രൂപ കവർന്ന പ്രതിയെ ബത്തേരി പൊലീസ് പാലക്കാടുനിന്ന് പിടികൂടി. സംസ്ഥാനത്തുടനീളം നിരവധി മോഷണ ക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് മലപ്പുറം നെച്ചിക്കുന്നത്ത് വേണുഗാനനെയാണ് (52) പിടികൂടിയത്.
കോട്ടക്കുന്നിലെ മലപ്പുറം സ്വദേശിയായ കൂരിമണ്ണില്‍ പുളിക്കാമത്ത് അബ്ദുൽ അസീസിന്റെ വീട് കുത്തിതുറന്ന് 15,03,000 രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ്. വേണുഗാനന്‍ നിരവധി കേസുകളിലെ പ്രതിയാണ്. തിരുരങ്ങാടി, മലപ്പുറം, കണ്ണൂര്‍ ടൗണ്‍, വളാഞ്ചേരി, കോട്ടക്കല്‍ തുടങ്ങിയ സ്റ്റേഷനുകളിലാണ് കേസുകള്‍. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയുന്നതും വലയിലാക്കിയതും. കൂട്ടുപ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.
ജൂണ്‍ 19ന് രാവിലെ നാലിനും ആറിനുമിടയിലാണ് മോഷണം നടന്നത്.
ബത്തേരിയില്‍ പൂട്ടിക്കിടക്കുന്ന വീടുകള്‍ രാത്രി അന്വേഷിച്ചിറങ്ങിയപ്പോഴാണ് കോട്ടക്കുന്നിലെ വീട് കണ്ടെത്തിയത്. അടുത്തുള്ള വാഴത്തോട്ടത്തില്‍ പതിയിരുന്ന് പരിസരം നിരീക്ഷിച്ച് ആരുമില്ലെന്നുറപ്പുവരുത്തി മണ്‍വെട്ടിയും കമ്പി ലിവറും ഉപയോഗിച്ച് വാതില്‍ പൊളിച്ച് അകത്തുകയറുകയായിരുന്നു. മേശ വലിപ്പിലും മേശയുടെ മുകളിലുമുണ്ടായിരുന്ന പണമാണ് കവര്‍ന്നത്.
മീന്‍ കച്ചവടാവശ്യത്തിന് സൂക്ഷിച്ച പണമാണ് കവര്‍ന്നതെന്നാണ് അസീസിന്റെ മകന് മുഹമ്മദ് ജവഹര്‍ നല്കിയ പരാതിയില്‍ പറയുന്നു.പരാതി ലഭിച്ചയുടന്‍ കൃത്യമായ അന്വേഷണം നടത്തിയാണ് പൊലീസ് പ്രതിയിലേക്കെത്തുന്നത്.
ഗൂഡല്ലൂര്‍, ഊട്ടി ഭാഗങ്ങളിലേക്ക് കടന്നതായി മനസ്സിലായതോടെ അവിടെ തിരഞ്ഞെങ്കിലും പൊലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞ് പ്രതി പാലക്കാട്ടേക്ക് കടന്നു. അവിടെവെച്ചാണ് ഇയാളെ പൊലീസ് വലയിലാക്കിയത്. ബത്തേരി എസ്.ഐ സി.എം. സാബു, എസ്.സി.പി.ഒ രജീഷ്, സി.പി.ഒമാരായ അജിത്ത്, അനില്‍, നിയാദ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.