house fire 9807897

തിരുവല്ല നിരണത്ത് വീടിന് തീപിടിച്ചു; പിന്നാലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു

തിരുവല്ല: തിരുവല്ല നിരണത്ത് വീടിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. നിരണം പതിനൊന്നാം വാർഡിൽ വാഴച്ചിറയിൽ വി.കെ. സുഭാഷിന്റെ വീടാണ് കത്തിനശിച്ചത്. തീപിടിച്ചതിന് പിന്നാലെ പാചകവാതക സിലിണ്ടറും പൊട്ടിത്തെറിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

സുഭാഷും ഭാര്യ ശ്രീജയും മകളും വീട്ടിൽ ഉണ്ടായിരുന്നില്ല. രണ്ട് മുറികളും അടുക്കളയുമുള്ള, മരപ്പലക ഉപയോഗിച്ച് നിർമിച്ച വീടാണ് അഗ്നിക്കിരയായത്. ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും വസ്തുവിന്റെ ആധാരവും അടക്കം എല്ലാം കത്തിനശിച്ചു.

സംഭവം കണ്ട് എത്തിയ സമീപവാസികൾ ചേർന്ന് തീ അണയ്ക്കാൻ ശ്രമം നടത്തി. തുടർന്ന് ഹരിപ്പാട്, തിരുവല്ല എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സംഘങ്ങൾ എത്തിയെങ്കിലും വീട് പൂർണമായും കത്തി നശിക്കുകയായിരുന്നു.

Tags:    
News Summary - House caught fire in Thiruvalla Niranam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.